Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Sept 2023 10:31 AM IST Updated On
date_range 20 Sept 2023 10:31 AM ISTബഹ്റൈൻ-ഉസ്ബക് വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്ച നടത്തി
text_fieldsbookmark_border
മനാമ: ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനിയും ഉസ്ബകിസ്താൻ വിദേശകാര്യ മന്ത്രി ബഖ്തിയാർ സഈദോഫും തമ്മിൽ കൂടിക്കാഴ്ച നടത്തി. യു.എൻ 78ാമത് ജനറൽ അസംബ്ലി യോഗത്തിനിടെയായിരുന്നു കൂടിക്കാഴ്ച.
ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും മെച്ചപ്പെട്ട നിലയിലാണെന്ന് വിലയിരുത്തി. മേഖലയിലെയും അന്താരാഷ്ട്രതലത്തിലെയും വിവിധ വിഷയങ്ങളും ചർച്ചയായി. കൂടിക്കാഴ്ചയിൽ ബഹ്റൈന്റെ യു.എൻ സ്ഥിരം പ്രതിനിധി ജമാൽ അൽ റുവൈഇയും സന്നിഹിതനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story