ഫലസ്തീനെ അംഗീകരിച്ച അർമീനിയയുടെ നടപടിയെ ബഹ്റൈൻ സ്വാഗതം ചെയ്തു
text_fieldsമനാമ: ഫലസ്തീന് രാഷ്ട്രത്തെ അംഗീകരിച്ച അർമീനിയയുടെ നടപടിയെ ബഹ്റൈൻ സ്വാഗതം ചെയ്തു. ഫലസ്തീൻ ജനതയുടെ സ്വാതന്ത്ര്യത്തിനും സ്വയം നിർണയാവകാശത്തിനും സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുന്നതിനുമുള്ള അന്താരാഷ്ട്ര അംഗീകാരത്തെ പിന്തുണക്കുന്നതിനുള്ള മികച്ച ചുവടുവെപ്പാണിതെന്ന് പ്രസ്താവനയിൽ പറഞ്ഞു. ഗസ്സയിലെ വിനാശകരമായ മാനുഷിക സാഹചര്യത്തിലും നിലവിലുള്ള സൈനിക നടപടികളിലും ആശങ്ക പ്രകടിപ്പിക്കുകയും സിവിലിയന്മാര്ക്കെതിരായ ആക്രമണത്തെ തള്ളിക്കളഞ്ഞുമാണ് അർമീനിയന്‍ വിദേശകാര്യ മന്ത്രാലയം വെബ്സൈറ്റില്‍ പ്രസ്താവന പ്രസിദ്ധീകരിച്ചത്. അന്താരാഷ്ട്ര നിയമങ്ങളോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയും ജനങ്ങളുടെ സമത്വം, പരമാധികാരം, സമാധാനപരമായ സഹവര്‍ത്തിത്വം എന്നിവയുടെ തത്ത്വങ്ങളും മുന്‍നിര്‍ത്തിയാണ് അർമീനിയ റിപ്പബ്ലിക് ഫലസ്തീന് രാഷ്ട്രത്തെ അംഗീകരിക്കുന്നതെന്ന് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.