Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമൈസൂർ എക്സ്പ്രസ് ജവഗൽ...

മൈസൂർ എക്സ്പ്രസ് ജവഗൽ ശ്രീനാഥിന് സ്വീകരണമൊരുക്കി ബഹ്റൈൻ

text_fields
bookmark_border
welcomimg Javagal Srinath
cancel
camera_alt

ക​ന്ന​ട സം​ഘ ബ​ഹ്‌​റൈ​ൻ ആ​ഭി​മു​ഖ്യ​ത്തി​ൽ മു​ൻ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് താ​രം ജ​വ​ഗ​ൽ ശ്രീ​നാ​ഥി​നെ ആ​ദ​രി​ക്കു​ന്നു

മ​നാ​മ: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റി​ന് മ​റ​ക്കാ​നാ​കാ​ത്ത നി​മി​ഷ​ങ്ങ​ൾ സ​മ്മാ​നി​ച്ച ഫാ​സ്റ്റ് ബൗ​ള​റാ​യ ജ​വ​ഗ​ൽ ശ്രീ​നാ​ഥി​ന് സ്വീ​ക​ര​ണ​മൊ​രു​ക്കി ബ​ഹ്റൈ​ൻ. മ​നാ​മ​യി​ലെ ക​ന്ന​ട ഭ​വ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ക​ന്ന​ട സം​ഘ ബ​ഹ്‌​റൈ​ൻ ശ്രീ​നാ​ഥി​നെ ആ​ദ​രി​ക്കാ​നാ​യി പ്ര​ത്യേ​ക ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​നോ​ദ് കെ. ​ജേ​ക്ക​ബ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ദ​ക്ഷി​ണ ക​ന്ന​ട ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് ഡോ. ​ശ്രീ​കാ​ന്ത് റാ​യ്, ബ​ഹ്‌​റൈ​ൻ ക്രി​ക്ക​റ്റ് ഫെ​ഡ​റേ​ഷ​ൻ അ​ഡ്വൈ​സ​റി കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് മ​ൻ​സൂ​ർ എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി​രു​ന്നു.

ക്രി​ക്ക​റ്റ് പ്രേ​മി​ക​ളു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് ശ്രീ​നാ​ഥ് മ​റു​പ​ടി ന​ൽ​കി. ക​പി​ൽ ദേ​വി​നു​ശേ​ഷം 12 വ​ർ​ഷ​ത്തി​ലേ​റെ​ക്കാ​ലം ഇ​ന്ത്യ​ൻ ഫാ​സ്റ്റ് ബൗ​ളി​ങ് ആ​ക്ര​മ​ണ​ത്തെ ന​യി​ച്ച ശ്രീ​നാ​ഥ് നി​ല​വി​ൽ ഐ.​സി.​സി മാ​ച്ച് റ​ഫ​റി​യു​ടെ എ​ലൈ​റ്റ് പാ​ന​ലി​ൽ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ക​യാ​ണ്. 1992-2003 കാ​ല​ഘ​ട്ട​ത്തി​ൽ നാ​ലു ലോ​ക​ക​പ്പു​ക​ളി​ൽ ഇ​ന്ത്യ​ൻ ടീ​മി​നോ​ടൊ​പ്പം ക​ളി​ച്ചു. ഈ ​നാ​ല് പ​തി​പ്പു​ക​ളി​ലാ​യി 44 വി​ക്ക​റ്റു​ക​ളും അ​ദ്ദേ​ഹം നേ​ടി. ത​ന്റെ ഫ​സ്റ്റ് ക്ലാ​സ് ക്രി​ക്ക​റ്റ് അ​ര​ങ്ങേ​റ്റ​ത്തി​ൽ ത​ന്നെ ഹാ​ട്രി​ക് നേ​ടി​യ ശ്രീ​നാ​ഥ് എ​ന്നും ക്രി​ക്ക​റ്റ് ആ​രാ​ധ​ക​ർ​ക്കു മു​ന്നി​ൽ അ​ത്ഭു​ത​മാ​യി​രു​ന്നു.

ക​ന്ന​ട സം​ഘ ബ​ഹ്‌​റൈ​ൻ സം​ഘ​ടി​പ്പി​ച്ച ബി.​എം.​എം.​ഐ ഷോ​പ്‌​സ് കെ.​എ​സ്.​ബി ചാ​മ്പ്യ​ൻ​സ് ട്രോ​ഫി ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റി​ന്റെ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് അ​ദ്ദേ​ഹം ബ​ഹ്റൈ​നി​ലെ​ത്തി​യ​ത്. മൂ​ന്ന് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 34 ടീ​മു​ക​ൾ പ​ങ്കെ​ടു​ത്ത ടൂ​ർ​ണ​മെ​ന്റി​ലെ വി​ജ​യി​ക​ൾ​ക്ക് അ​ദ്ദേ​ഹം ട്രോ​ഫി​ക​ൾ സ​മ്മാ​നി​ക്കു​ക​യും ചെ​യ്തു. ബ​ഹ്റൈ​നി​ലെ ക്രി​ക്ക​റ്റ് പ്രേ​മി​ക​ളെ അ​ഭി​വാ​ദ്യം ചെ​യ്ത അ​ദ്ദേ​ഹം ക്രി​ക്ക​റ്റി​നെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ൽ ബ​ഹ്‌​റൈ​ൻ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളെ അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WelcomeBahrain Newsjavagal srinath
News Summary - Bahrain welcomes Mysore Express Javagal Srinath
Next Story