മൂന്ന് സ്വർണം; കായികപ്രേമികൾക്ക് ആഹ്ലാദം
text_fieldsമനാമ: ചൈനയിലെ ഹാങ്ഷൗവിൽ നടന്ന 19ാമത് ഏഷ്യൻ ഗെയിംസിൽ മൂന്ന് സ്വർണം സ്വന്തമാക്കി ബഹ്റൈൻ. വനിതകളുടെ 10,000 മീറ്ററിൽ വിയോല ജെപ്ചുംബയാണ് ബഹ്റൈനുവേണ്ടി ആദ്യ സ്വർണം നേടിയത്. ഹാഫ് മാരത്തണിൽ നിലവിലെ ഏഷ്യൻ, ബഹ്റൈൻ റെക്കോഡ് ഉടമ കൂടിയാണ് 32കാരിയായ വിയോല.
വിയോയുടെ ആദ്യ ഏഷ്യൻ ഗെയിംസ് മെഡലാണിത്. 31 മിനിറ്റ് 43.73 സെക്കൻഡിലാണ് വിയോല ജെപ്ചുംബ ഫിനിഷ് ചെയ്തത്. വിയോലയുടെ ഏറ്റവും മികച്ച സമയമാണിത്. ശനിയാഴ്ച നടന്ന വനിതകളുടെ 400 മീറ്റർ ഓട്ടത്തിൽ അദികായ മുജ്ദത് സ്വർണം നേടി. പുരുഷന്മാരുടെ 10000 മീറ്ററിൽ ബാല്യൂ ബിർഹാനു യെമാത്വ സ്വർണം നേടി. മൂന്ന് സ്വർണവും ഒരു വെള്ളിയും രണ്ട് വെങ്കലവുമടക്കം ബഹ്റൈന് ആറ് മെഡലാണുള്ളത്. ഈ നേട്ടത്തോടെ ബഹ്റൈൻ മെഡൽ പട്ടികയിൽ 14ാം സ്ഥാനത്തേക്കുയർന്നു. വനിതകളുടെ 100 മീ. ആദ്യ ഹീറ്റ്സിൽ 11:34 സെക്കൻഡിൽ ഓട്ടം പൂർത്തിയാക്കിയ ഹജർ അൽ ഖാലിദി അവസാന റൗണ്ടിലേക്ക് യോഗ്യത നേടി. 11:43 സെക്കൻഡിൽ ഓട്ടം പൂർത്തിയാക്കിയ അഡെഡോങ് ഒഫാനിയും യോഗ്യത നേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.