ദിനേശ് കുറ്റിയിലിനായി കൈകോർത്ത് ബഹ്റൈൻ പ്രവാസികളും
text_fieldsമനാമ: ബഹ്റൈനിൽ നാടകരംഗത്ത് നിറസാന്നിധ്യമായിരുന്ന ദിനേശ് കുറ്റിയിലിെൻറ ചികിത്സ സഹായത്തിനായി പ്രവാസികളും ൈകകോർക്കുന്നു. കോവിഡിനെത്തുടർന്ന് ന്യുമോണിയ പിടിപെടുകയും പിന്നീട് തലച്ചോറിൽ രക്തം കട്ടപിടിക്കുകയും ചെയ്ത ഇദ്ദേഹം ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ് ഇപ്പോൾ. വിവിധ സംഘടനകളും കൂട്ടായ്മകളും ഇദ്ദേഹത്തിെൻറ ചികിത്സക്ക് സഹായവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോൾ കോഴിക്കോെട്ട സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
14 വർഷത്തോളം ബഹ്റൈനിൽ പ്രവാസ ജീവിതം നയിച്ച ദിനേശ് രണ്ടുവർഷം മുമ്പാണ് നാട്ടിലേക്ക് തിരിച്ചുപോയത്. ബഹ്റൈനിലുണ്ടായിരുന്ന സമയത്ത് നാടക രംഗത്ത് സജീവ സാന്നിധ്യമായിരുന്നു. ബഹ്റൈൻ കേരളീയ സമാജവും മറ്റ് സംഘടനകളും സംഘടിപ്പിച്ച നാടക മത്സരങ്ങളിൽ ഇദ്ദേഹത്തിെൻറ പ്രകടനം ആരെയും അമ്പരപ്പിച്ചു. നാടകത്തിന് പുറമേ, മൈം, മോണോ ആക്ട് എന്നിവയിലും കഴിവ് തെളിയിച്ചു. കലോത്സവങ്ങളിൽ കുട്ടികളുടെ ഗുരുവായും തിളങ്ങി.
ലോക നാടക വാർത്തകൾ എന്ന കൂട്ടായ്മ സംഘടിപ്പിച്ച ആഗോള നാടക മത്സരത്തിൽ ദിനേശിെൻറ 'ദ ട്രാപ്' എന്ന നാടകം ഒന്നാംസ്ഥാനം നേടിയിരുന്നു. മികച്ച രണ്ടാമത്തെ സംവിധായകനായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 'മറുകര' എന്ന നാടകവും ഒേട്ടറെ സമ്മാനങ്ങൾ നേടി.
നിരവധി പ്രഫഷനൽ, അമച്വർ നാടകങ്ങളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. നാടകങ്ങളിൽ സംവിധായകനായും നടനായും തിളങ്ങിയ ദിനേശ് ജി.സി.സി റേഡിയോ നാടക മത്സരത്തിൽ നാലു തവണയും നരേന്ദ്ര പ്രസാദ് അനുസ്മരണ നാടക മത്സരത്തിൽ മൂന്നു തവണയും മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. കോവിഡ് കാലത്ത് പ്രതിസന്ധി നേരിട്ട നാടക പ്രവർത്തകരുടെ അതിജീവനത്തിനായി ഒരുക്കിയ 'ബ്ലാക്ക് ഒൗട്ട്' എന്ന നാടക യാത്രയുടെ ഭാഗമായി തിരിച്ചെത്തിയപ്പോഴാണ് കോവിഡ് ബാധിതനായത്. കാസർകോട് മുതൽ തിരുവനന്തപുരം വരെ നടത്തിയ ഇൗ നാടക യാത്രയിൽ 16 വേദികളിലാണ് നാടകം അവതരിപ്പിച്ചത്.
ചികിത്സക്കാവശ്യമായ ഭീമമായ തുക കുടുംബത്തിന് താങ്ങാൻ കഴിയുന്നതിലും അപ്പുറമാണ്. അതിനാൽ, ജീവിതത്തിലേക്ക് തിരിച്ചുവരാൻ ഇദ്ദേഹത്തിന് ഉദാരമതികളുടെ സഹായം ആവശ്യമാണ്. ഭാര്യയും രണ്ട് മക്കളുമാണ് ഇദ്ദേഹത്തിനുള്ളത്.
സഹായവുമായി വടകര സഹൃദയ വേദി
മനാമ: ബഹ്റൈനിലെ വിവിധ കലാ സാംസ്കാരിക സംഘടനകളിലൂടെ അഭിനയ മികവ് തെളിയിച്ച ദിനേശ് കുറ്റിയിലിെൻറ ചികിത്സ സഹായത്തിനായി വടകര സഹൃദയ വേദി രംഗത്തെത്തി. ഉദാരമതികളുടെ സഹായത്തോടെ സഹായം എത്തിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് എൻ.പി. അഷ്റഫ് (39178889), എം. ശശിധരൻ (39898781), എം.പി. വിനീഷ് (39603989), ഷാജി വളയം (39033037), എം.സി. പവിത്രൻ (39577989) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.