സൗദി ചലച്ചിത്രോത്സവത്തിൽ ബഹ്റൈനി ഫിലിമും
text_fieldsമനാമ: ദമ്മാമിൽ തുടങ്ങിയ പത്താമത് സൗദി ചലച്ചിത്രോത്സവത്തിൽ ബഹ്റൈനി ഷോർട്ട് ഫിലിം ‘എ ഡേ’യുടെ ലോക പ്രീമിയർ പ്രദർശനവും നടക്കും. കിങ് അബ്ദുൽ അസീസ് സെന്റർ ഫോർ വേൾഡ് കൾച്ചറിൽ (ഇത്റ) തുടങ്ങിയ സൗദി ഫിലിം ഫെസ്റ്റിവൽ മേയ് ഒമ്പതിനാണ് അവസാനിക്കുന്നത്. സൗദി സാംസ്കാരിക മന്ത്രാലയത്തിന്റെ പിന്തുണയോടെ നടക്കുന്ന ഫെസ്റ്റിവലിൽ 76 ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കും. അൽഖോബാർ സിനിമാതെക്കിലും പ്രദർശനമുണ്ട്.
അഹ്മദ് അക്ബർ രചനയും സംവിധാനവും നിർവഹിച്ച ഹ്രസ്വചിത്രം ‘എ ഡേ’ ആണ് ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുന്ന ബഹ്റൈൻ ചിത്രം. മികച്ച ഛായാഗ്രാഹകൻ, മികച്ച സ്ക്രിപ്റ്റ് റൈറ്റർ പുരസ്കാരങ്ങളടക്കം ലഭിച്ചിട്ടുള്ള അഹ്മദ് അക്ബർ നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. ബഹ്റൈൻ എഴുത്തുകാരനായ അമിൻ സാലിഹിന്റെ ഇതേ പേരിലുള്ള ഒരു ചെറുകഥയെ അടിസ്ഥാനമാക്കിയാണ് എ ഡേ നിർമിച്ചിരിക്കുന്നത്. ഈസ കൾചർ സെന്ററിന്റെ പിന്തുണയോടെയാണ് ചിത്രം നിർമിച്ചത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.