ബഹ്റൈൻ പ്രതിഭ ഇ.എം.എസ്-എ.കെ.ജി അനുസ്മരണം സംഘടിപ്പിച്ചു
text_fieldsസി.വി. നാരായണൻ ബഹ്റൈൻ പ്രതിഭ ഇ.എം.എസ്-എ.കെ.ജി അനുസ്മരണ യോഗത്തിൽനിന്ന്
മനാമ: ബഹ്റൈൻ പ്രതിഭ ഇ.എം.എസ് -എ.കെ.ജി അനുസ്മരണം സംഘടിപ്പിച്ചു. പ്രതിഭ സെന്ററിൽ വച്ച് നടന്ന അനുസ്മരണ ചടങ്ങിൽ പ്രതിഭ പ്രസിഡന്റ് ബിനു മണ്ണിൽ അനുസ്മരണ പ്രഭാഷണവും പ്രതിഭ രക്ഷാധികാരി സമിതി അംഗം സി.വി നാരായണൻ രാഷ്ട്രീയ വിശദീകരണവും നടത്തി.
ഇ.എം.എസിന്റെ ചരിത്രം കേരളത്തിന്റെ ചരിത്രം കൂടിയാണെന്നും കേരളത്തിന്റെ നിർമിതിയിൽ വലിയ പങ്ക് വഹിച്ച സുദീർഘ കാഴ്ചപ്പാടുള്ള ജനനേതാവും ഭരണകർത്താവുമായിരുന്നു ഇ.എം.എസ് എന്നും പാവങ്ങളുടെ പടത്തലവൻ എന്നപേരിൽ അറിയപ്പെട്ട എ.കെ.ജി ഇന്ത്യൻ പാർലമെന്റിലും പുറത്തും സാധാരണക്കാരായ മനുഷ്യർക്ക് വേണ്ടി എക്കാലവും നിലകൊണ്ട നേതാവായിരുന്നു എന്നും അനുസ്മരണ പ്രഭാഷണത്തിൽ ബിനു മണ്ണിൽ ചൂണ്ടിക്കാട്ടി.
പാർശ്വവത്കരിക്കപ്പെട്ട മനുഷ്യരോട് ഐക്യദാർഢ്യപ്പെട്ട് നിൽക്കാനും, വർഗീയതയും വെറുപ്പും പടർത്തി നാടിനെ ഭിന്നിപ്പിക്കാനും തകർക്കാനും ശ്രമിക്കുന്ന ശക്തികളെ തിരിച്ചറിയാനും ഇ.എം.എസിന്റെയും എ.കെ.ജിയുടെയും ഓർമകൾ കരുത്താകണം എന്നും ആനുകാലിക സംഭവ വികാസങ്ങളെ വിശദീകരിച്ചുകൊണ്ട് സി.വി നാരായണൻ ചൂണ്ടിക്കാട്ടി.
പ്രതിഭ മുഖ്യ രക്ഷാധികാരി പി. ശ്രീജിത്ത്, രക്ഷാധികാരി സമിതി അംഗം ഷീബ രാജീവൻ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. പ്രതിഭ കേന്ദ്ര ജോയന്റ് സെക്രട്ടറി മഹേഷ് കെ.വി സ്വാഗതം ആശംസിച്ച അനുസ്മരണ ചടങ്ങിന് കേന്ദ്ര കമ്മിറ്റി അംഗം അനിൽ കെ.പി അധ്യക്ഷത വഹിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.