അർബുദ രോഗികൾക്ക് മുടിനൽകി ബഹ്റൈൻ തൃശൂർ കുടുംബം
text_fieldsമനാമ: അർബുദ രോഗികൾക്ക് കീമോതെറപ്പിയുടെ ഭാഗമായി മുടി കൊഴിയുമ്പോൾ ഉപയോഗിക്കാനുള്ള വിഗ് സൗജന്യമായി നൽകുന്ന ബഹ്റൈൻ കാൻസർ സൊസൈറ്റിയുടെ ഉദ്യമത്തിൽ ബഹ്റൈൻ തൃശൂർ കുടുംബം (ബി.ടി.കെ) പങ്കാളികളായി.
അൽ ഹിലാൽ ഹോസ്പിറ്റലിന്റെയും കാൻസർ കെയർ ഗ്രൂപ്പിന്റെയും സഹകരണത്തോടെ ബി.ടി.കെയുടെ വനിത വിഭാഗം സംഘടിപ്പിച്ച ഹെയർ ഡൊണേഷൻ ക്യാമ്പിൽ സ്കൂൾ വിദ്യാർഥിനികൾ അടക്കം 15 ബി.ടി.കെ അംഗങ്ങൾ തങ്ങളുടെ മുടി ദാനം നൽകി. സനദിലുള്ള മൈസൂൺ സലൂൺ സൗജന്യമായി മുടി മുറിക്കുന്നതിനുള്ള സൗകര്യം ചെയ്തു.
കാൻസർ കെയർ ഗ്രൂപ് ജനറൽ സെക്രട്ടറി കെ.ടി. സലിം, സാമൂഹിക പ്രവർത്തകരായ സയ്യദ് ഹനീഫ്, അമൽ ദേവ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്ത ചടങ്ങിൽ ബി.ടി.കെ പ്രസിഡന്റ് ജോഫി നീലങ്കാവിൽ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി അനൂപ് ചുങ്കത്ത്, ട്രഷറർ നീരജ് ഇളയിടത്ത്, വിജോ വർഗീസ്, വിനോദ് ഇരിക്കാലി, ലേഡീസ് വിങ് പ്രസിഡന്റ് ഷോജി ജിജോ, സെക്രട്ടറി ജോയ്സി സണ്ണി, ക്യാമ്പ് കൺവീനർ പ്രസീത ജതീഷ് എന്നിവർ സംസാരിച്ചു.
ഹെയർ ഡൊണേഷനോടൊപ്പം അൽ ഹിലാൽ ഹോസ്പിറ്റലുമായി ചേർന്ന് ബി.ടി.കെ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് നൂറോളം അംഗങ്ങൾക്ക് പ്രയോജനപ്പെട്ടു. ഇത്തരം പ്രവർത്തനങ്ങൾക്ക് ബി.ടി.കെയുമായി തുടർന്നും സഹകരണം തുടരുമെന്ന് അൽ ഹിലാൽ മാനേജ്മെന്റിനു വേണ്ടി അമലും ഷിജിനും അറിയിച്ചു. ബി.ടി.കെയുടെ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.