രാഷ്ട്രനിർമാണത്തിൽ ബഹ്റൈൻ വനിതകൾ; ചുവർചിത്രം അനാച്ഛാദനം ചെയ്തു
text_fieldsനോർതേൺ ഗവർണറേറ്റ് ബുരി റൗണ്ട് എബൗട്ടിന് സമീപമാണ് 630 ചതുരശ്രമീറ്റർ ചുവർചിത്രം
മനാമ: രാഷ്ട്രനിർമാണത്തിൽ ബഹ്റൈൻ വനിതകൾ എന്ന പ്രമേയത്തിൽ നോർതേൺ ഗവർണറേറ്റ് ബുരി റൗണ്ട് എബൗട്ടിന് സമീപം 630 ചതുരശ്ര മീറ്റർ ചുവർചിത്രം അനാച്ഛാദനം ചെയ്തു. ബഹ്റൈൻ വനിതകളുടെ 25 തൊഴിലുകളെ ചിത്രീകരിക്കുന്ന, ചുവർചിത്രം 20 കലാകാരന്മാർ ചേർന്ന് വരച്ചതാണ്.
രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ നേതൃത്വത്തിലും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ പിന്തുണയിലും ബഹ്റൈൻ വനിതകൾ വലിയ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. സമസ്ത മേഖലയിലും സ്ത്രീ മുന്നേറ്റമുണ്ടായത് രാഷ്ട്രനിർമാണത്തിന് സഹായകമായി. ചുവർചിത്രം ഈ നേട്ടങ്ങളുടെ പ്രതിഫലനമാണെന്നും ഭരണാധികാരികളുടെ പിന്തുണയുടെ തെളിവാണെന്നും നോർതേൺ ഗവർണർ അലി അബ്ദുൽ ഹുസൈൻ അൽ അസ്ഫൂർ പറഞ്ഞു.
പരിപാടിയിൽ മറിയം അൽ ദേൻ എം.പി, നോർതേൺ ഏരിയ മുനിസിപ്പൽ കൗൺസിൽ ചെയർമാൻ ഡോ. സെയ്ദ് ഷുബ്ബർ ഇബ്രാഹിം അൽ വെദായി, അറബ് ഓപൺ യൂനിവേഴ്സിറ്റി പ്രസിഡന്റ് ഡോ. നജ്മ താഖി, നോർതേൺ ഡെപ്യൂട്ടി ഗവർണർ ബ്രിഗേഡിയർ അബ്ദുല്ല അലി റാഷിദ് മാൻതെർ, ആഭ്യന്തര മന്ത്രാലയത്തിന്റെ നോർതേൺ ഗവർണറേറ്റിലെ ഇൻഫർമേഷൻ ആൻഡ് ഫോളോ-അപ്പ് ഡയറക്ടർ അമൽ ബു ചന്ദാൽ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.