Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബ​ഹ്‌​റൈ​ൻ- യു.​എ.​ഇ...

ബ​ഹ്‌​റൈ​ൻ- യു.​എ.​ഇ ഉ​ഭ​യ​ക​ക്ഷി ബ​ന്ധം അ​ഭി​വൃ​ദ്ധി​യി​ലാ​ണെ​ന്ന് രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ

text_fields
bookmark_border
ബ​ഹ്‌​റൈ​ൻ- യു.​എ.​ഇ ഉ​ഭ​യ​ക​ക്ഷി ബ​ന്ധം അ​ഭി​വൃ​ദ്ധി​യി​ലാ​ണെ​ന്ന് രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ
cancel

മ​നാ​മ: ബ​ഹ്‌​റൈ​നും യു.​എ.​ഇ​യും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധം അ​ഭി​വൃ​ദ്ധി​യി​ലാ​ണെ​ന്ന് രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ. വ്യാ​പാ​രം, നി​ക്ഷേ​പം, വി​ക​സ​നം എ​ന്നി​വ​യി​ലാ​ണ് പ്ര​ധാ​ന​മാ​യും രാ​ജ്യം അ​ഭി​വൃ​ദ്ധി പ്രാ​പി​ച്ച​ത്. യു.​എ.​ഇ​യു​മാ​യു​ള്ള ദീ​ർ​ഘ​കാ​ല​ത്തെ സാ​ഹോ​ദ​ര്യ ബ​ന്ധ​ത്തെ​യും അ​വ​രു​ടെ വി​ക​സ​ന പ്ര​ക്രി​യ​യെ സ​ഹാ​യി​ക്കു​ന്ന സം​യു​ക്ത പ​ദ്ധ​തി​ക​ൾ ആ​രം​ഭി​ക്കാ​നു​ള്ള ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും താ​ൽ​പ​ര്യ​ത്തെ​യും അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു.

ഇ​മാ​റാ​ത്തി വ്യ​വ​സാ​യി​യും ഈ​ഗി​ൾ ഹി​ൽ​സ് റി​യ​ൽ എ​സ്റ്റേ​റ്റ് ഇ​ൻ​വെ​സ്റ്റ്‌​മെ​ന്‍റ് ആ​ൻ​ഡ് ഡെ​വ​ല​പ്‌​മെ​ന്‍റ് ക​മ്പ​നി ചെ​യ​ർ​മാ​നു​മാ​യ മു​ഹ​മ്മ​ദ് അ​ല​ബ്ബാ​റി​നെ സ​ഫ്രി​യ പാ​ല​സി​ൽ സ്വീ​ക​രി​ച്ചു​കൊ​ണ്ടാ​ണ് രാ​ജാ​വ് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​റാ​സി അ​ൽ ബ​ഹ്‌​റൈ​നി​ൽ ന​ട​ന്ന മ​റാ​സി ഗ​ലേ​റി​യ​യു​ടെ ഉ​ദ്ഘാ​ട​ന​ത്തി​നും ബി​നാ അ​ൽ ബ​ഹ്‌​റൈ​ൻ ക​മ്പ​നി​യു​ടെ ലോ​ഞ്ചി​ങ്ങി​നും ശേ​ഷ​മാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. ബ​ഹ്‌​റൈ​നി​ൽ ഈ​ഗി​ൾ ഹി​ൽ​സ് ആ​രം​ഭി​ച്ച സു​പ്ര​ധാ​ന സാ​മ്പ​ത്തി​ക, വി​ക​സ​ന, വി​നോ​ദ​സ​ഞ്ചാ​ര, കാ​യി​ക പ​ദ്ധ​തി​ക​ളെ രാ​ജാ​വ് പ്ര​ശം​സി​ച്ചു. അ​ല​ബ്ബാ​റി​ന്‍റെ ശ്ര​മ​ങ്ങ​ൾ തു​ട​ർ​ന്നും വി​ജ​യി​ക്ക​ട്ടെ​യെ​ന്ന് അ​ദ്ദേ​ഹം ആ​ശം​സി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain KingBahrainUAETies
News Summary - Bahrain's King Indicates Flourishing Trade Ties with UAE
Next Story