ഭിന്നശേഷി ദിനമാചരിച്ച് ബഹ്റൈൻ
text_fieldsമനാമ: ലോക രാജ്യങ്ങൾക്കൊപ്പം ബഹ്റൈനും അന്താരാഷ്ട്ര ഭിന്നശേഷി ദിനം ആചരിച്ചു.
ഭിന്നശേഷിക്കാർ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് സമൂഹത്തിൽ ബോധവത്കരണം നടത്തുക, ഭിന്നശേഷിക്കാരുടെ അന്തസ്സിനും അവകാശങ്ങൾക്കും ക്ഷേമത്തിനും ആവശ്യമായ പിന്തുണ സമാഹരിക്കുക എന്നിവയാണ് ദിനാചരണത്തിെൻറ ലക്ഷ്യം.'കോവിഡാനന്തരമുള്ള ലോകത്ത് ഭിന്നശേഷിക്കാരുടെ നേതൃപരമായ പങ്കാളിത്തം' എന്നതാണ് ഇത്തവണത്തെ ഭിന്നശേഷി ദിനാചരണത്തിെൻറ പ്രമേയം.
ഭിന്നശേഷിക്കാർക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കാനും അവരുടെ അവകാശങ്ങൾ സംരക്ഷിക്കാനും ബഹ്റൈൻ മുഖ്യപരിഗണനയാണ് നൽകുന്നതെന്ന് തൊഴിൽ, സാമൂഹിക ക്ഷേമ മന്ത്രി ജമീൽ ഹുമൈദാൻ പറഞ്ഞു.
നിശ്ചയദാർഢ്യമുള്ള വ്യക്തികളെ സമൂഹത്തിൽ ഉൾച്ചേർക്കുന്നതിനും അവരെ സംരക്ഷിക്കാനും പ്രത്യേക ശ്രദ്ധപുലർത്തുന്നതായും അദ്ദേഹം പറഞ്ഞു. ഭിന്നശേഷിക്കാർക്കുവേണ്ടിയുള്ള ദേശീയ നയം നവീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗതിയിലാണ്. ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള കൂടുതൽ പദ്ധതികളും പരിപാടികളും ആരംഭിക്കാൻ ഇത് സഹായിക്കും.
ഈ വിഭാഗത്തിനുവേണ്ടി പ്രവർത്തിക്കുന്ന അംഗീകൃത സെൻററുകളുടെ എണ്ണം 12ൽനിന്ന് 40 ആയി ഉയർന്നതായും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.