200 മില്ലിയിൽ താഴെയുള്ള പ്ലാസ്റ്റിക് ബോട്ടിലുകൾക്ക് വിലക്ക്
text_fieldsമനാമ: 200 മില്ലി ലിറ്ററിൽ താഴെയുള്ള പ്ലാസ്റ്റിക് കുടിവെള്ള ബോട്ടിലുകൾക്ക് ഏർപ്പെടുത്തിയ നിരോധനം ജനുവരി ഒമ്പതിന് നിലവിൽവരും. വാണിജ്യ, വ്യവസായ, വിനോദ സഞ്ചാര മന്ത്രാലയമാണ് ഇക്കാര്യമറിയിച്ചത്.
കഴിഞ്ഞവർഷം ജൂലൈ എട്ടിനാണ് നിരോധനം ഏർപ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചത്.
ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് ആറുമാസം പിന്നിടുമ്പോൾ ഉത്തരവ് പ്രാബല്യത്തിൽ വരുമെന്നാണ് അന്ന് വ്യക്തമാക്കിയിരുന്നത്. 200 മില്ലി ലിറ്ററിൽ കുറവുള്ള പ്ലാസ്റ്റിക് കുടിവെള്ള ബോട്ടിലുകളുടെ ഉൽപാദനവും ഇറക്കുമതിയും വിതരണവും നിരോധിച്ചിട്ടുണ്ട്.
പരിസ്ഥിതിയെ സംരക്ഷിക്കുക, പ്ലാസ്റ്റിക് മാലിന്യം കുറക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് നടപടിയെന്ന് ആഭ്യന്തര, വിദേശ വ്യാപാരങ്ങൾക്കായുള്ള അസി. അണ്ടർ സെക്രട്ടറി ശൈഖ് ഹമദ് ബിൻ സൽമാൻ ആൽ ഖലീഫ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.