Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right‘ബ​റാ​ഹ​ത്തു​നാ...

‘ബ​റാ​ഹ​ത്തു​നാ ബ​ഹ്​​റൈ​നി​യ്യ​’ സാ​മൂ​ഹി​ക ക്ഷേ​മ​കാ​ര്യ മ​ന്ത്രി ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു

text_fields
bookmark_border

മ​നാ​മ: ‘ബ​റാ​ഹ​ത്തു​നാ ബ​ഹ്​​റൈ​നി​യ്യ’ എ​ന്ന പേ​രി​ൽ ആ​രം​ഭി​ച്ച പ്ര​ത്യേ​ക പ​രി​പാ​ടി സാ​മൂ​ഹി​ക ക്ഷേ​മ​കാ​ര്യ മ​ന്ത്രി ഉ​സാ​മ ബി​ൻ അ​ഹ്​​മ​ദ്​ ഖ​ല​ഫ്​ അ​ൽ അ​സ്​​ഫൂ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു.

ദേ​ശീ​യ ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ദി​യാ​റു​ൽ മു​ഹ​റ​ഖി​ലെ അ​ൽ ബ​റാ​ഹ മാ​ർ​ക്ക​റ്റു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​രി​പാ​ടി. ഇ​ത്ത​രം പ​രി​പാ​ടി​ക​ൾ രാ​ജ്യ​​ത്തോ​ടും ഭ​ര​ണാ​ധി​കാ​രി​ക​ളോ​ടു​മു​ള്ള കൂ​റും സ്​​നേ​ഹ​വും പ്ര​ക​ടി​പ്പി​ക്കാ​നും അ​തു​വ​ഴി ബ​ഹ്​​റൈ​ന്‍റെ പാ​ര​മ്പ​ര്യ​വും ച​രി​ത്ര​വും അ​റി​യാ​നും വ​ഴി​യൊ​രു​ക്കു​മെ​ന്ന്​ മ​ന്ത്രി വ്യ​ക്​​ത​മാ​ക്കി.

ബ​ഹ്​​റൈ​ൻ പാ​ര​മ്പ​ര്യ​ത്തി​ലേ​ക്കും ച​രി​ത്ര​ത്തി​ലേ​ക്കും എ​ത്തി​നോ​ട്ടം ന​ട​ത്തു​ന്ന ചി​ത്ര​ങ്ങ​ളും പ്ര​ദ​ർ​ശ​ന​ത്തി​നു​ണ്ടാ​യി​രു​ന്നു. ഇ​ത്ത​രം പ​രി​പാ​ടി​ക​ൾ​ക്ക്​ അ​ൽ ബ​റാ​ഹ മാ​ർ​ക്ക​റ്റ്​ ന​ൽ​കു​ന്ന പി​ന്തു​ണ ശ്ര​​ദ്ധേ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

ബ​ഹ്​​റൈ​ൻ​ ​പ്രൊ​ഡ​ക്ടി​വ്​ ഫാ​മി​ലി​യു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ളും ക​ര​കൗ​ശ​ല വ​സ്​​തു​ക്ക​ളും വി​വി​ധ ക​ലാ​വി​ഷ്​​കാ​ര​ങ്ങ​ളും പാ​ര​മ്പ​ര്യ വി​നോ​ദ പ​രി​പാ​ടി​ക​ളും കാ​ർ​ഷി​ക രീ​തി​ക​ളും അ​ട​ങ്ങു​ന്ന വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളാ​ണ്​ ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. വൈ​കീ​ട്ട്​ മൂ​ന്നു​മു​ത​ൽ 10 വ​രെ ന​ട​ക്കു​ന്ന പ​രി​പാ​ടി​ക​ൾ ഈ ​മാ​സം അ​വ​സാ​നം വ​രെ​യു​ണ്ടാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain News
News Summary - Barahathuna Bahrainiyya inaugurated by Social Welfare Minister
Next Story