ഹൈദരബാദിലെ ലുലു ഹൈപ്പർമാർക്കറ്റ് സന്ദർശിച്ച് ബി.സി.സി.ഐ പ്രതിനിധിസംഘം
text_fieldsഹൈദരബാദിലെ ലുലു ഹൈപ്പർമാർക്കറ്റ് സന്ദർശിക്കാനെത്തിയ ഇന്ത്യയിലെ ബഹ്റൈൻ അംബാസഡർ അബ്ദുർ റഹ്മാൻ മുഹമ്മദ് അൽ ഖാവുദിന്റെ നേതൃത്വത്തിലുള്ള ബഹ്റൈൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി പ്രതിനിധി സംഘം
മനാമ: ഇന്ത്യയിലെ ബഹ്റൈൻ അംബാസഡർ അബ്ദുർ റഹ്മാൻ മുഹമ്മദ് അൽ ഖാവുദിന്റെ നേതൃത്വത്തിലുള്ള ബഹ്റൈൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ബി.സി.സി.ഐ) യുടെ ഉന്നതതല പ്രതിനിധി സംഘം ഹൈദരബാദിലെ ലുലു ഹൈപ്പർമാർക്കറ്റ് സന്ദർശിച്ചു.
ബി.സി.സി.ഐയുടെ രണ്ടാം വൈസ് പ്രസിഡന്റ് മുഹമ്മദ് അൽ കുഹേജിയും ഈ സംഘത്തോടൊപ്പം സന്നിഹിതനായിരുന്നു. ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള വ്യാപാരബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള അവസരങ്ങളെക്കുറിച്ച് ചർച്ച ചെയ്യാനും ഇറക്കുമതിയിലും കയറ്റുമതിയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുമായി തെലങ്കാന സംസ്ഥാന കൃഷിമന്ത്രി തുമല നാഗേശ്വര റാവുവും പ്രതിനിധി സംഘത്തോടൊപ്പം ചേർന്നു.
തെലങ്കാന സംസ്ഥാന കൃഷി മന്ത്രി തുമല നാഗേശ്വര റാവു പ്രതിനിധി സംഘത്തോടൊപ്പം
കാർഷിക ഉൽപന്നങ്ങൾ, സംസ്കരിച്ച ഭക്ഷണങ്ങൾ, തുണിത്തരങ്ങൾ, മറ്റ് വസ്തുക്കൾ എന്നിവയുടെ വ്യാപാരത്തിലെ സമന്വയ ഇടപാടുകളെക്കുറിച്ച് പ്രതിനിധി സംഘം ചർച്ച ചെയ്തു. തെലങ്കാന സംസ്ഥാനത്തിന്റെ സമ്പന്നമായ വിഭവങ്ങളും ആഗോള വ്യാപാരത്തിന് ഗണ്യമായ സംഭാവന നൽകാനുള്ള അതിന്റെ കഴിവും തുമല നാഗേശ്വര റാവു എടുത്തുപറഞ്ഞു. ഉയർന്ന നിലവാരമുള്ള ഉൽപന്നങ്ങളുടെ പ്രധാന കേന്ദ്രമായും സംസ്ഥാനത്തെ നാഗേശ്വര റാവു വിശേഷിപ്പിച്ചു.
ഇന്ത്യയുടെ മികച്ച ഉൽപാദനശേഷിയിൽനിന്ന് പ്രയോജനം നേടാനുള്ള ബഹ്റൈന്റെ പ്രതിബദ്ധതയെ സൂചിപ്പിച്ച് ഉഭയകക്ഷി വ്യാപാര പങ്കാളിത്തം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം അബ്ദുർ റഹ്മാൻ മുഹമ്മദ് അൽ ഖൗദ് അറിയിച്ചു. വ്യാപാരബന്ധത്തിൽ ബഹ്റൈനും ഇന്ത്യക്കുമടയിൽ ഒരു നീണ്ട ചരിത്രമുണ്ട്, കൂടാതെ ലുലു ഹൈപ്പർമാർക്കറ്റ് പോലുള്ള പ്ലാറ്റ്ഫോമുകൾ പ്രാദേശിക ഉൽപാദകരെ അന്താരാഷ്ട്ര വിപണികളുമായി ബന്ധിപ്പിക്കുന്നതിൽ നിർണായക സ്ഥാനം വഹിക്കുന്നതായും മുഹമ്മദ് അൽ കൂഹേജി പറഞ്ഞു.
ഹൈപ്പർമാർക്കറ്റ് സന്ദർശിച്ച പ്രതിനിധി സംഘം വൈവിധ്യമാർന്ന ഉൽപന്നങ്ങളുടെ കൈകാര്യം, കാര്യക്ഷമമായ റീട്ടെയിൽ പ്രവർത്തനങ്ങൾ, കയറ്റുമതിയിലെയും ഇറക്കുമതിയിലെയും കഴിവ് എന്നിവയെക്കുറിച്ചുള്ള അവബോധം കരസ്ഥമാക്കി. വ്യാപാരബന്ധം ശക്തിപ്പെടുത്തുന്നതിനും ഇരുരാജ്യങ്ങളുടെയും സാമ്പത്തിക വളർച്ചക്ക് സംഭാവന നൽകുന്നതിനുമുള്ള പ്രതിബദ്ധത ഇരുപക്ഷവും സ്ഥിരീകരിച്ചുകൊണ്ടാണ് സന്ദർശനം അവസാനിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.