Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightദേശീയ താരങ്ങൾക്ക്​ ...

ദേശീയ താരങ്ങൾക്ക്​ വൈദ്യസഹായം നൽകാൻ ഒളിമ്പിക്​ കമ്മിറ്റിയും ബി.ഡി.എഫ്​ ആശുപത്രിയും ധാരണയായി

text_fields
bookmark_border
ദേശീയ താരങ്ങൾക്ക്​  വൈദ്യസഹായം നൽകാൻ ഒളിമ്പിക്​ കമ്മിറ്റിയും ബി.ഡി.എഫ്​ ആശുപത്രിയും ധാരണയായി
cancel
camera_alt??????? ?????????? ???????????? ??????? ??????? ????????? ??????????? ?????????????

മനാമ: ബഹ്​റൈൻ ദേശീയ താരങ്ങൾക്ക്​ വൈദ്യശ​ുശ്രൂഷ നൽകാനായി, ബഹ്​റൈൻ ഒളിമ്പിക്​ കമ്മിറ്റിയും ബഹ്​റൈൻ ഡിഫൻസ്​ ഫേ ാഴ്​സ്​ ആശുപത്രിയും ധാരണയായി. ശസ്​തക്രിയ, വൈദ്യ പരിശോധന എന്നിവക്ക്​ സൗകര്യം നൽകുന്നതിനുള്ള കരാറാണിത്​. ബഹ്​ റൈൻ ദേശീയ താരങ്ങൾക്ക്​ ആവശ്യവും അനുയോജ്യവുമായ വൈദ്യശുശ്രൂഷ ലഭിക്കും. അവർക്ക്​ കായിക പരിപാടിക്കിടെ ഉണ്ടാകു ന്ന പരിക്കിനെ അതിജീവിക്കാൻ ഇതുവഴി കഴിയുമെന്ന്​ ബഹ്​റൈൻ ഒളിമ്പിക്​ കമ്മിറ്റി സെക്രട്ടറി ജനറൽ അൽ യൂസിഫ്​ പറഞ്ഞു. ദേശീയ കായിക താരങ്ങൾക്ക്​ ഉറച്ച പിന്തുണ നൽകുന്നതി​​െൻറ ഭാഗമായാണ്​ ഉടമ്പടി പത്രം നിലവിൽ വന്നിരിക്കുന്നത്​. ഇത്​ കായിക താരങ്ങൾക്ക്​ ലഭിക്കുന്ന ശാരീരിക പിന്തുണ മാത്രമല്ല ധാർമ്മികമായ പ്രോത്​സാഹനം കൂടിയാണ്​.

രാജ്യത്ത്​ കായിക താരങ്ങൾക്ക്​ ബി.ഡി.എ^ഫ്​ ആശുപത്രിയുമായുള്ള ധാരണയിലൂടെ, നിലവിലുള്ള ഏറ്റവും നവീനവും സൗകര്യപ്രദവുമായ ചികിത്​സയും ഫിസിഷ്യൻമാരുടെയും സർജൻമാരുടെയും മേൽനോട്ടത്തിൽ ലഭിക്കുക. റോയൽ മെഡിക്കൽ സർവീസ്​ മേധാവി ശൈഖ്​ ഖലീഫ ഖാലിദ്​ ബിൻ ആൽ ഖലീഫ, ഫിസിയോളജി, ഒാർത്തോപെഡിക്​ക്​ മേധാവി ശൈഖ്​ ഫഹദ്​ ബിൻ ഖലീഫ ആൽ ഖലീഫ എന്നിവരെയും, കായിക താരങ്ങൾക്ക്​ ലഭിക്കാൻ പോകുന്ന വിപുലമായ ചികിത്​സാ സൗകര്യങ്ങളുടെപേരിൽ ബി.ഒ.സി പ്രസിഡൻറ്​ അഭിനന്ദനം അറിയിച്ചു. ഇൗ ഉടമ്പടി പത്രത്തിൽ താൻ അതീവ സന്തുഷ്​ടനാണെന്ന്​ ഡോ.ശൈഖ്​ ഫഹദ്​ പറഞ്ഞു.

ആശ​ുപത്രിയിലെ സൗകര്യങ്ങളും വൈദ്യ സംഘത്തി​​െൻറ വിദഗ്​ധ പരിചരണവ​ും ബഹ്​റൈൻ ദേശീയ താരങ്ങൾക്ക്​ ഉറപ്പാക്കും. ബഹ്​റൈൻ താരങ്ങൾക്ക്​ ലഭിക്കുന്ന നിലവാരവും കാര്യക്ഷമവുമായ ചികിത്​സാപദ്ധതിയാണ്​, ഇത്തരമൊരു ഉടമ്പടിയിലൂടെ യാഥാർഥ്യമാകുന്നതെന്ന്​ ബഹ്​റൈൻ നാഷണൽ സ്​പോർട്​ മെഡിസിൻ സ​െൻറർ ഡയറക്​ടർ ഡോ.ഖാലിദ്​ അൽ ശൈഖ്​ അഭിപ്രായപ്പെട്ടു. സ്വാഭാവികമായും കായിക താരങ്ങൾക്ക്​ ഉണ്ടാകുന്ന തോ​െളല്ലിന്​ ഉണ്ടാകുന്ന പരിക്ക്​, പാദസംബന്​ധമായ മുറിവുകളും ഒടിവുകളും സ്​റ്റേഡിയത്തിൽനിന്നുണ്ടാകുന്ന മറ്റ്​ പരിക്കുകൾ എന്നിവക്കും മികച്ച ചികിത്​സ ഉറപ്പാക്കി താരങ്ങളെ എത്രയുംവേഗം കളിക്കള​ത്തിലേക്ക്​ മടക്കിക്കൊണ്ടുവരിക ദൗത്യമാണെന്ന്​ അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bdf hospitalBahrain News
News Summary - bdf hospital-bahrain-bahrain news
Next Story