Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബി.ഡി.കെ - അൽ റബീഹ്...

ബി.ഡി.കെ - അൽ റബീഹ് സൗജന്യ മെഡിക്കൽ ക്യാമ്പ് ജൂലൈ ഏഴിന്

text_fields
bookmark_border
Medical Camp
cancel

മ​നാ​മ: ബ്ല​ഡ് ഡോ​ണേ​ഴ്സ് കേ​ര​ള (ബി.​ഡി.​കെ) ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ, അ​ൽ റ​ബീ​ഹ് മെ​ഡി​ക്ക​ൽ സെ​ന്റ​ർ മ​നാ​മ ബ്രാ​ഞ്ചി​ൽ ജൂ​ലൈ ഏ​ഴി​ന് വൈ​കീ​ട്ട് 4.30 മു​ത​ൽ 9.30 വ​രെ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കും.ഇ.​എ​ൻ.​ടി, ഒ​ഫ്താ​ൽ​മോ​ള​ജി, ഗൈ​ന​ക്കോ​ള​ജി, ഇ​ന്റേ​ണ​ൽ മെ​ഡി​സി​ൻ വി​ഭാ​ഗ​ത്തി​ൽ രോ​ഗ​നി​ർ​ണ​യ ടെ​സ്റ്റു​ക​ളും ഈ ​വി​ഭാ​ഗ​ത്തി​ലെ ഡോ​ക്ട​ർ​മാ​രെ കാ​ണാ​നു​ള്ള അ​വ​സ​ര​വും ഉ​ണ്ടാ​യി​രി​ക്കും.

കൂ​ടാ​തെ ര​ക്ത​സാ​മ്പി​ളി​ലൂ​ടെ ക്രി​യാ​റ്റി​ൻ, സി.​ബി.​സി, യൂ​റി​ക് ആ​സി​ഡ് ചെ​ക്ക​പ്പും തി​ക​ച്ചും സൗ​ജ​ന്യ​മാ​യി ന​ട​ത്തു​ന്ന​താ​ണ്.വി​റ്റ​മി​ൻ ബി 12, ​വി​റ്റ​മി​ൻ ഡി ​ചെ​ക്ക​പ്പു​ക​ൾ വേ​ണ്ട​വ​ർ​ക്ക് ഓ​രോ​ന്നി​നും മൂ​ന്നു ദീ​നാ​ർ വീ​ത​വും ര​ണ്ടും ഒ​ന്നി​ച്ചു ചെ​യ്യു​ന്ന​വ​ർ​ക്ക് അ​ഞ്ചു ദീ​നാ​റും ന​ൽ​കി ടെ​സ്റ്റ് ന​ട​ത്താ​നു​ള്ള സൗ​ക​ര്യ​വും ഉ​ണ്ടാ​യി​രി​ക്കും.

ര​ക്ത​ദാ​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​വു​ന്ന ബി.​ഡി.​കെ അം​ഗ​ങ്ങ​ൾ​ക്കും ര​ക്ത​ദാ​ന ക്യാ​മ്പു​ക​ളി​ൽ ബി.​ഡി.​കെ​യു​മാ​യി സ​ഹ​ക​രി​ക്കു​ന്ന സം​ഘ​ട​ന​യി​ലെ അം​ഗ​ങ്ങ​ൾ​ക്കു​മാ​യി ന​ട​ത്തു​ന്ന മെ​ഡി​ക്ക​ൽ ക്യാ​മ്പി​ൽ താ​ൽ​പ​ര്യ​മു​ള്ള മ​റ്റു​ള്ള​വ​ർ​ക്കും പ​ങ്കെ​ടു​ക്കാം.വി​വ​ര​ങ്ങ​ൾ​ക്ക് 33015579, 39125828, 39842451, 36377837 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Free Medical CampbahrainBDKAl Rabih
News Summary - BDK - Al Rabih Free Medical Camp on 7th July
Next Story