ബി.ഡി.കെ സൗജന്യ മെഡിക്കൽ ക്യാമ്പ്
text_fieldsമനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ) ബഹ്റൈൻ ചാപ്റ്റർ മനാമയിലെ അൽ റബീഹ് മെഡിക്കൽ സെന്ററുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.ഇ.എൻ.ടി, ഒഫ്താൽമോളജി, ഗൈനക്കോളജി വിഭാഗത്തിൽ രോഗനിർണയ ടെസ്റ്റുകളും ഡോക്ടർമാരെ കാണാനുള്ള അവസരവും ക്യാമ്പിൽ ഒരുക്കിയിരുന്നു. രക്തസാമ്പിളിലൂടെ ക്രിയാറ്റിനീൻ, സി.ബി.സി, യൂറിക് ആസിഡ് ചെക്കപ്പ് നടത്തി റിസൽട്ടുമായി ആവശ്യമുള്ള ഡോക്ടറെ കാണുന്നതിനുള്ള സൗജന്യ സേവനവും ക്യാമ്പിൽ പങ്കെടുത്തവർക്ക് അൽ റബീഹ് മെഡിക്കൽ സെന്റർ ഒരുക്കി.
മെഡിക്കൽ ക്യാമ്പിന്റെ സമാപന യോഗത്തിൽ അൽ റബീഹ് മെഡിക്കൽ സെന്റർ ജനറൽ മാനേജർ നൗഫൽ അടാട്ടിൽ, മാർക്കറ്റിങ് മാനേജർ ഷൈജാസ് ആലോകാട്ടിൽ, സാമൂഹിക പ്രവർത്തകൻ മനോജ് വടകര, ബി.ഡി.കെ ബഹ്റൈൻ ചാപ്റ്റർ രക്ഷാധികാരി ഡോ. പി.വി. ചെറിയാൻ, ചെയർമാൻ കെ.ടി. സലീം, പ്രസിഡന്റ് ഗംഗൻ തൃക്കരിപ്പൂർ, ജനറൽ സെക്രട്ടറി റോജി ജോൺ, ട്രഷറർ ഫിലിപ്പ് വർഗീസ് എന്നിവർ സംസാരിച്ചു.
ബി.ഡി.കെ വൈസ് പ്രസിഡന്റ് സിജോ ജോസ്, ക്യാമ്പ് ചീഫ് കോഓഡിനേറ്റർ സുരേഷ് പുത്തൻവിളയിൽ, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ മിഥുൻ, ജിബിൻ, സാബു അഗസ്റ്റിൻ, സുനിൽ, ഗിരീഷ് കെ.വി, നിതിൻ ശ്രീനിവാസ്, രാജേഷ് പന്മന, രേഷ്മ ഗിരീഷ്, വിനീത വിജയ്, രമ്യ ഗിരീഷ്, ധന്യ വിനയൻ, ശ്രീജ ശ്രീധരൻ, സലീന റാഫി, ഫാത്തിമ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.