ബി.ഡി.കെ സ്നേഹസംഗമം ശ്രദ്ധേയമായി
text_fieldsമനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ) ബഹ്റൈൻ ചാപ്റ്റർ ഇന്ത്യൻ ക്ലബുമായി സഹകരിച്ചു നടത്തിയ സ്നേഹസംഗമം വേറിട്ട അനുഭവമായി. ഇന്ത്യൻ ക്ലബ് പ്രസിഡന്റ് കെ.എം. ചെറിയാൻ ഉദ്ഘാടനം നിർവഹിച്ചു. മികച്ച കലാപരിപാടികളും ബഹ്റൈൻ മ്യൂസിക് സിറ്റി അവതരിപ്പിച്ച ഗാനമേളയും നാട്ടിൽനിന്ന് വന്ന പ്രമുഖ മോട്ടിവേഷൻ സ്പീക്കർ ഫാ. ജിനു പള്ളിപ്പാട്ടിന്റെ പ്രഭാഷണവും സദസ്യർക്ക് ഏറെ ഹൃദ്യമായി.
ബഹ്റൈനിലെ അനാഥരുടെ പിതാവ് എന്നറിയപ്പെടുന്ന ബാബ ഖലീൽ, യു.എ.ഇയിൽനിന്ന് എത്തിയ സാമൂഹിക പ്രവർത്തകനും പ്രവാസി ഭാരതീയ പുരസ്കാര ജേതാവുമായ അഷ്റഫ് താമരശ്ശേരി എന്നിവരുടെ സാന്നിധ്യം ചടങ്ങിെന്റ മാറ്റുകൂട്ടി. 43 വർഷത്തെ മെഡിക്കൽ ജീവകാരുണ്യ സേവനം മുൻനിർത്തി ബഹ്റൈനിലെ ജനകീയ ഡോക്ടർ പി.വി. ചെറിയാന് ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവികുമാർ ജെയിൻ ബി.ഡി.കെയുടെ പുരസ്കാരം സമ്മാനിച്ചു. ബി.ഡി.കെ ബഹ്റൈൻ ചാപ്റ്ററിനൊപ്പം സൽമാനിയ മെഡിക്കൽ കോംപ്ലക്സ്, കിങ് ഹമദ് യൂനിവേഴ്സിറ്റി ഹോസ്പിറ്റൽ, ബി.ഡി.എഫ് ഹോസ്പിറ്റൽ, അവാലി കാർഡിയാക് സെന്റർ എന്നിവിടങ്ങളിലെ രക്തദാനത്തിൽ പങ്കാളികളായ സംഘടനകൾക്കുള്ള ഉപഹാരങ്ങളും സമ്മാനിച്ചു.
ബി.ഡി.കെ ബഹ്റൈൻ ചാപ്റ്റർ ചെയർമാൻ കെ.ടി. സലീം സ്വാഗതവും ജനറൽ സെക്രട്ടറി റോജി ജോൺ നന്ദിയും പറഞ്ഞു. ബി.ഡി.കെ പ്രസിഡന്റ് ഗംഗൻ തൃക്കരിപ്പൂർ, ട്രഷറർ ഫിലിപ് വർഗീസ്, ക്യാമ്പ് ചീഫ് കോഓഡിനേറ്റർ സുരേഷ് പുത്തൻവിളയിൽ, വൈസ് പ്രസിഡന്റുമാരായ മിഥുൻ, സിജോ ജോസ്, സെക്രട്ടറി അശ്വിൻ രവീന്ദ്രൻ, ലേഡീസ് വിങ് കൺവീനർ ശ്രീജ ശ്രീധരൻ, രേഷ്മ ഗിരീഷ്, ക്യാമ്പ് കോഓഡിനേറ്റർ സാബു അഗസ്റ്റിൻ, രാജേഷ് പന്മന, ജിബിൻ ജോയി, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ കെ.വി. ഗിരീഷ്, ആനി അനു, അസീസ് പള്ളം, സുനിൽ, എബി, സലീന റാഫി, ഗിരീഷ് പിള്ള, വിനീത വിജയൻ, സ്വാഗതസംഘം അംഗങ്ങളായ പ്രവീഷ് പ്രസന്നൻ, സെന്തിൽ, ഫാത്തിമ സഹ്ല, നിതിൻ ശ്രീനിവാസൻ, ധന്യ വിനയൻ, രജിത, മുഹമ്മദ് ഹുസൈൻ, ഷംസീർ, ബിനീഷ്, ഉണ്ണിക്കുട്ടൻ, ഇക്ബാൽ എന്നിവർ നേതൃത്വം നൽകി. ബബിന സുനിൽ പരിപാടികൾ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.