ആൻറിജൻ പരിശോധനാ ഫലം 'ബി അവെയർ ബഹ്റൈൻ' ആപ്പിൽ അപ്ലോഡ് ചെയ്യാം
text_fieldsമനാമ: കോവിഡ് റാപ്പിഡ് ആൻറിജൻ പരിശോധനാ ഫലത്തിെൻറ ഫോേട്ടാ 'ബി അവെയർ' ആപ്പിൽ അപ്ലോഡ് ചെയ്യാൻ സൗകര്യമൊരുക്കി. ആരോഗ്യ മന്ത്രാലയത്തിന് തുടർനടപടികൾ സ്വീകരിക്കാൻ ഇത് സഹായിക്കും. നിലവിൽ ഫാർമസികളിൽ ആൻറിജൻ ടെസ്റ്റ് കിറ്റുകൾ ലഭ്യമാണ്.
മൊബൈൽ ആപ്പിലെ ഇ സർവീസസ് പട്ടികയിൽ 'റിപ്പോർട്ടിങ് കോവിഡ് -19 ടെസ്റ്റ് റിസൾട്ട്സ്' എന്ന വിഭാഗം തെരഞ്ഞെടുത്ത് െഎ.ഡി കാർഡ് നമ്പർ നൽകണം. നെഗറ്റീവോ പോസിറ്റീവോ ആയ പരിശോധനാ ഫലത്തിെൻറ ഫോേട്ടാ എടുത്ത് അപ്ലോഡ് ചെയ്യാം. തുടർന്ന് ഫോൺ നമ്പർ നൽകി ഫോേട്ടാ സബ്മിറ്റ് ചെയ്യണം. ആരോഗ്യ മന്ത്രാലയത്തിൽ ഇത് ലഭിച്ചാൽ റിപ്പോർട്ടിെൻറ റഫറൻസ് നമ്പർ രേഖപ്പെടുത്തി എസ്.എം.എസ് സന്ദേശം മൊബൈൽ ഫോണിൽ ലഭിക്കും. ആരോഗ്യ മന്ത്രാലയത്തിൽനിന്ന് റിപ്പോർട്ട് സബ്മിറ്റ് ചെയ്തയാളെ ബന്ധപ്പെടുകയും ചെയ്യും.
ആൻറിജൻ പരിശോധനയിൽ പോസിറ്റീവായ എല്ലാവരും നിർബന്ധമായും പരിശോധനാ ഫലം ആപ്പിൽ സബ്മിറ്റ് ചെയ്യണം. പി.സി.ആർ പരിശോധനക്കുള്ള തുടർനടപടികൾ സ്വീകരിക്കുന്നതിനാണ് ഇത്. നെഗറ്റീവ് ഫലം ലഭിച്ചവർക്ക് താൽപര്യമുണ്ടെങ്കിൽ സബ്മിറ്റ് ചെയ്താൽ മതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.