Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 May 2024 10:09 AM IST Updated On
date_range 3 May 2024 10:09 AM ISTനീറ്റായി ഒരുങ്ങാം; ‘നീറ്റ്’ പരീക്ഷക്ക്
text_fieldsbookmark_border
മേയ് അഞ്ച് ഞായറാഴ്ച ഇന്ത്യയിലും വിദേശത്തുമുള്ള കേന്ദ്രങ്ങളിലായി നടക്കുന്ന നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിന് (നീറ്റ്-യുജി-2024) ഒരുങ്ങുകയാണ് വിദ്യാർഥികൾ. വർഷത്തോളം നീണ്ട തയാറെടുപ്പിനൊടുവിൽ പരീക്ഷക്കെത്തുമ്പോൾ താഴെക്കൊടുത്ത കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കുക.
- നീറ്റ്-യു.ജിയുടെ അഡ്മിറ്റ് exams.nta.ac.in/NEET/എന്ന വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. അഡ്മിറ്റ് കാർഡിലെയും ഇൻഫർമേഷൻ ബുള്ളറ്റിനിലെയും നിർദേശങ്ങൾ വായിച്ച് മനസ്സിലാക്കണം.
- അഡ്മിറ്റ് കാർഡിൽ രേഖപ്പെടുത്തിയ പരീക്ഷാ കേന്ദ്രം, പരീക്ഷാ സമയം എന്നിവ പ്രത്യേകം പരിശോധിക്കണം. ഞായറാഴ്ച ഉച്ചക്ക് രണ്ട് മണി മുതൽ വൈകീട്ട് 5.20 (ഇന്ത്യൻ സമയം) വരെയാണ് പരീക്ഷ നടക്കുന്നത്. (ഖത്തർ, സൗദി, കുവൈത്ത്, ബഹ്റൈൻ സമയം 11.30 മുതൽ 2.50 വരെ, യു.എ.ഇ, ഒമാൻ 12.30 മുതൽ 3.50 വരെ)
- ഇന്ത്യൻ സമയം ഉച്ചക്ക് 1.30നകം കേന്ദ്രങ്ങളിൽ റിപ്പോർട്ട് ചെയ്യാത്തവർക്ക് പ്രവേശനമുണ്ടാവില്ല. അവസാനനിമിഷ വെപ്രാളം ഒഴിവാക്കാൻ നേരത്തെ തന്നെ പരീക്ഷാ കേന്ദ്രത്തിൽ എത്തിച്ചേരാൻ ശ്രമിക്കുക
- അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാൻ എന്തെങ്കിലും പ്രയാസം നേരിടുന്നവരുണ്ടെങ്കിൽ neet@nta.ac.in എന്ന ഇ-മെയിൽ വിലാസത്തിലോ 011-40759000 എന്ന ഹെൽപ് ലൈൻ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്
- ഭാവിയിലെ ഉപയോഗത്തിനായി അഡ്മിറ്റ് കാർഡ് സൂക്ഷിച്ചുവെക്കണം.
- അഡ്മിറ്റ് കാർഡിലും കൺഫർമേഷൻ പേജിലും കൊടുത്ത വിവരങ്ങൾ, ഫോട്ടോ, ഒപ്പ് എന്നിവയിൽ എന്തെങ്കിലും പൊരുത്തക്കേടുകൾ ഉണ്ടെങ്കിൽ രാവിലെ പത്തിനും വൈകീട്ട് അഞ്ചിനും ഇടയിൽ (ഇന്ത്യൻ സമയം) ഹെൽപ് ലൈൻ നമ്പറിൽ ബന്ധപ്പെടുക. അത്തരം സന്ദർഭങ്ങളിൽ, വിദ്യാർഥികൾ ഇതിനകം ഡൗൺലോഡ് ചെയ്ത അഡ്മിറ്റ് കാർഡ് ഉപയോഗിച്ച് പരീക്ഷയിൽ ഹാജരാകാവുന്നതാണ്. ഡൂപ്ലിക്കേറ്റ് അഡ്മിറ്റ് കാർഡ് ഇഷ്യൂ ചെയ്യുന്നതല്ല. രേഖകളിൽ വേണ്ട തിരുത്തലുകൾ വരുത്തുന്നതിന് ആവശ്യമായ നടപടി എൻ.ടി.എ പിന്നീട് സ്വീകരിക്കുന്നതാണ്.
- വിദ്യാർഥികൾ പരീക്ഷാ കേന്ദ്രത്തിൽ പ്രവേശിക്കുന്നതിന് മുമ്പായി മെറ്റൽ ഡിറ്റക്ടറുകളുടെ സഹായത്തോടെയുള്ള പരിശോധനക്ക് വിധേയമാക്കും
- പരീക്ഷക്കാവശ്യമായ പേന പരീക്ഷാഹാളിൽ വെച്ച് നൽകുന്നതായിരിക്കും
നിർബന്ധമായും കരുതേണ്ടവ
- പാസ്പോർട്ട് സൈസ് ഫോട്ടോ പതിപ്പിച്ച അഡ്മിറ്റ് കാർഡ്
- അറ്റൻഡൻസ് ഷീറ്റിൽ പതിപ്പിക്കാൻ വേണ്ട പാസ് പോർട്ട് സൈസ് ഫോട്ടോ
- ഒറിജിനൽ തിരിച്ചറിയൽ രേഖ (പാൻകാർഡ്, ഡ്രൈവിങ് ലൈസൻസ്, വോട്ടർ ഐ.ഡി, പാസ്പോർട്ട്, ആധാർ കാർഡ്, റേഷൻ കാർഡ്, ഫോട്ടോ പതിച്ച പ്ലസ്ടു പരീക്ഷ അഡ്മിറ്റ് കാർഡ്, ഫോട്ടോ പതിച്ച മറ്റേതെങ്കിലും സർക്കാർ ഐ.ഡി എന്നിവയിൽ ഏതെങ്കിലും)
- അഡ്മിറ്റ് കാർഡിനൊപ്പം ഡൗൺലോഡ് ചെയ്യുന്ന പെർഫോമയിൽ വെളുത്ത ബാക്ഗ്രൗണ്ടിലുള്ള പോസ്റ്റ്കാർഡ് സൈസ് ഫോട്ടോ (4x 6 വലുപ്പത്തിൽ) പതിച്ചത്
- ഭിന്നശേഷി വിഭാഗത്തിൽ അപേക്ഷ സമർപ്പിച്ചവർ ബന്ധപ്പെട്ട അധികാരികൾ നൽകിയ പി.ഡബ്ല്യു.ബി.ഡി സർട്ടിഫിക്കറ്റ്
പരീക്ഷാ ഹാളിൽ അനുവദിക്കാത്തവ
- അച്ചടിച്ചതോ എഴുതിയതോ ആയ പേപ്പറുകൾ, കടലാസ് കഷണങ്ങൾ, ജ്യാമിതി/പെൻസിൽ ബോക്സ്, പ്ലാസ്റ്റിക്പൗച്ച്, കാൽക്കുലേറ്റർ, പേന, സ്കെയിൽ, റൈറ്റിങ് പാഡ്, പെൻഡ്രൈവ്, ഇറേസർ, കാൽക്കുലേറ്റർ, ലോഗ്ടേബിൾ, ഇലക്ട്രോണിക് പേന/സ്കാനർ, കറക്ഷൻ ഫ്ലൂയിഡ് മുതലായവ
- മൊബൈൽ ഫോൺ, ബ്ലൂടൂത്ത്, ഇയർഫോൺ, മൈക്രോഫോൺ, പേജർ, ഹെൽത്ത് ബാൻഡ് തുടങ്ങിയ ആശയവിനിമയ ഉപകരണങ്ങൾ,
- പഴ്സ്, ഹാൻഡ്ബാഗ്, ബെൽറ്റ്, തൊപ്പി, ഹെയർ ക്ലിപ്പ്, ഗോഗിൾസ്
- വാച്ച്/റിസ്റ്റ് വാച്ച്, ബ്രേസ്ലെറ്റ്, കാമറ, മൈക്രോചിപ്പ്, ബ്ലൂടൂത്ത് ഉപകരണം
- മോതിരം, കമ്മൽ, മൂക്കുത്തി പോലെയുള്ള ആഭരണങ്ങൾ/ലോഹ വസ്തുക്കൾ,
- തുറന്നതോ പാക്ക്ചെയ്തതോ ആയ ഭക്ഷണ സാധനങ്ങൾ, വാട്ടർ ബോട്ടിൽ (പ്രമേഹ രോഗികളാണെങ്കിൽ ഷുഗർ ടാബ്ലറ്റ്/പഴങ്ങൾ, സുതാര്യമായ പാത്രത്തിൽ വെള്ളം എന്നിവ കരുതാം. ഇക്കാര്യം മുൻകൂട്ടി അറിയിച്ചിരിക്കണം. ചോക്ലറ്റ്, മിഠായി, സാൻഡ്വിച്ച് തുടങ്ങിയവ അനുവദിക്കില്ല)
ഓർക്കേണ്ട മറ്റു പ്രധാന കാര്യങ്ങൾ
- വിദ്യാർഥികളുടെ സാധനങ്ങൾ സൂക്ഷിക്കാനുള്ള സംവിധാനം പരീക്ഷാ കേന്ദ്രത്തിൽ ഉണ്ടാവില്ല
- ഹെവി ക്ലോത്ത്സ് / ഫുൾസ്ലീവ് വസ്ത്രങ്ങൾ എന്നിവ പരീക്ഷാ കേന്ദ്രങ്ങളിൽ അനുവദിക്കില്ല. നീണ്ട കൈ, വലിയ ബട്ടണുകൾ, ഫ്ലോറൽ പ്രിന്റിങ് എന്നിവയുള്ള വസ്ത്രങ്ങൾ ഒഴിവാക്കണം.
- മതവിശ്വാസം മൂലമോ മറ്റോ പ്രത്യേക വസ്ത്രരീതികൾ സ്വീകരിക്കുന്ന വിദ്യാർഥികൾ ദേഹപരിശോധനക്കായി പരീക്ഷക്ക് രണ്ട് മണിക്കൂർ മുമ്പെങ്കിലും പരീക്ഷകേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണം.
- ഹൈ ഹീലുള്ള പാദരക്ഷകൾ, ഷൂ എന്നിവ അനുവദനീയമല്ല.
- ടെസ്റ്റ് ബുക്ലെറ്റിന്റെ ആദ്യപേജിന്റെ മുകളിൽ കാണിച്ച അത്രതന്നെ പേജുകൾ ബുക്ലെറ്റിൽ ഉണ്ടെന്ന് ഉറപ്പുവരുത്തണം
- പരീക്ഷ സമയം പൂർത്തിയാകുന്നതുവരെ വിദ്യാർഥികളെ ഹാൾ വിട്ടുപോകാൻ അനുവദിക്കുന്നതല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story