റമദാനിലെ കാരുണ്യപ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് ബി.കെ.എസ്.എഫ്
text_fieldsമനാമ: ബഹ്റൈൻ കേരള സോഷ്യൽ ഫോറം (ബി.കെ.എസ്.എഫ്) റമദാനോടനുബന്ധിച്ച് നടത്തുന്ന കാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ഇതിെൻറ ഭാഗമായുള്ള ആദ്യ ഭക്ഷ്യക്കിറ്റ് സ്വദേശി വനിതയിൽനിന്ന് ബി.കെ.എസ്.എഫ് കമ്യൂണിറ്റി ഹെൽപ് ലൈൻ ഭാരവാഹികൾ സ്വീകരിച്ചു. തൂബ്ലിയിൽ നടന്ന ചടങ്ങിൽ രക്ഷാധികാരി ബഷീർ അമ്പലായി, കൺവീനർ ഹാരിസ് പഴയങ്ങാടി, ഉപദേശക സമിതി അംഗം നജീബ് കടലായി, ജോ. കൺവീനർ ലത്തീഫ് മരക്കാട്ട്, റിലീഫ് കമ്മിറ്റി കൺവീനർ അൻവർ കണ്ണൂർ, കാസിം പാടത്തകായിൽ, അസീൽ മുസ്തഫ, ഗംഗൻ തൃക്കരിപ്പൂർ, സലീം നമ്പ്ര, മണിക്കുട്ടൻ, സൈനൽ കൊയിലാണ്ടി, നൗഷാദ് പൂനൂർ, സലിം അമ്പലായി, നുബിൻ ആലപ്പുഴ, മൻസൂർ കണ്ണൂർ, റാഷിദ് കണ്ണങ്കോട്ട്, നജീബ് കണ്ണൂർ, ഇല്യാസ് എന്നിവർ പങ്കെടുത്തു. വിവിധ മേഖലയിൽ അർഹതപ്പെട്ടവർക്കുള്ള വിതരണവും ആരംഭിച്ചു. സഹായം ആവശ്യമുള്ളവർ 33614955, 33040446, 38899576, 33015579 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.