ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൽ 'ഗ്രാൻഡ് മി വീക്ക്' പ്രൊമോഷന് തുടക്കം
text_fieldsദോഹ: ഉപഭോക്താക്കൾക്ക് മികച്ച ഓഫറുമായി ഗ്രാൻഡ്മാൾ ഹൈപർമാർക്കറ്റിൽ 'ഗ്രാൻഡ് മി വീക്' പ്രമോഷന് തുടക്കം. ഗ്രാൻഡ് ഹൈപർമാർക്കറ്റിെൻറ എസ്ഥാൻ മാൾ വുകൈർ ശാഖയിലെയാണ് പ്രമോഷനുകൾക്കു തുടക്കമായത്. ഉപഭോക്താക്കൾക്കായി ഗ്രാൻഡ് ഹൈപർമാർക്കറ്റ് നൽകി വരുന്ന ലോയൽറ്റി ഷോപ്പിങ് കാർഡ് ആണ് 'ഗ്രാൻഡ് മി'.
ഒപ്പം, 100 ഖത്തർ റിയാലോ അതിനു മുകളിലോ നിരക്കിൽ ഷോപ്പിങ് നടത്തുന്ന ഉപഭോക്താക്കൾക്ക്, നറുക്കെടുപ്പിലൂടെ വാങ്ങിയ സാധനങ്ങളെല്ലാം സൗജന്യമായി ലഭിക്കാനും അവസരമുണ്ട്. ഇതോടൊപ്പം ഗ്രാൻഡ് മാൾ ഹൈപർമാർക്കറ്റ് നൽകുന്ന ഗോൾഡ് കാർഡിലേക്ക് മാറാനും 'ഗ്രാൻഡ് മി വീക്ക്' വഴി ഉപഭോക്താക്കൾക്ക് കഴിയും. ഗോൾഡ് കാർഡ് വഴിയാവട്ടെ ഓരോ ഷോപ്പിങ്ങിലും കാത്തിരിക്കുന്നത് മികച്ച ഡിസ്കൗണ്ട് ഓഫറുകളും. ആറു ശതമാനം വരെ ഉപഭോക്താവിന് ഡിസ്കൗണ്ട് ഉറപ്പായും ലഭിക്കും.
ഇതിനൊപ്പം, 100 ഖത്തർ റിയാൽ വരെയുള്ള ഷോപ്പിങ്ങിന് ഒരു ശതമാനവും, 101 മുതൽ 200 ഖത്തർ റിയാൽ വരെ ഷോപ്പിങ്ങിന് രണ്ട് ശതമാനവും, 201 മുതൽ 300 ഖത്തർ റിയാൽ വരെ മൂന്ന് ശതമാനവും, 301 റിയാൽ മുതൽ 400 ഖത്തർ റിയാൽ വരെ നാല് ശതമാനവും, 401 മുതൽ അഞ്ച് ശതമാനവും ഡിസ്കൗണ്ട് സ്ലാബുകൾ 'ഗ്രാൻഡ് മി' ഉപയോക്താക്കൾക്ക് കാഷ് ഡിസ്ക്കൗണ്ടായി ലഭിക്കും. 'ഗ്രാൻഡ് മി വീക്ക്' ഡിസംബർ 14 വരെ തുടരുമെന്ന് ഗ്രാൻഡ് മാൾ ഹൈപർമാർക്കറ്റ് റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.