സോഷ്യൽ ഇൻഷുറൻസ് ആനുകൂല്യങ്ങൾ
text_fieldsസോഷ്യൽ ഇൻഷുറൻസ് ആനുകൂല്യങ്ങൾ
സോഷ്യൽ ഇൻഷുറൻസ് പരിധിയിൽ ഒരു തൊഴിലാളിക്ക് സംരക്ഷണങ്ങൾ എന്തെല്ലാമാണ്? അത് ലഭിക്കാനുള്ള നടപടിക്രമങ്ങൾ എങ്ങനെയാണ്?
_ഒരു വായനക്കാരൻ
ഗോസിയിൽനിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങൾ താഴെ പറയുന്നവയാണ്.
1. തൊഴിലിന് പോകാൻ പറ്റാത്ത ദിവസങ്ങളിലെ അല്ലെങ്കിൽ ചികിത്സ സമയത്തെ മുഴുവൻ ശമ്പളവും തൊഴിലുടമ വഴി ലഭിക്കും.
2. ചികിത്സ അല്ലെങ്കിൽ അതിനുള്ള മുഴുവൻ ചെലവ്.
3. അംഗവൈകല്യം സംഭവിച്ചാൽ അതിനുള്ള നഷ്ടപരിഹാരം. അംഗവൈകല്യത്തിെൻറ തോത് തീരുമാനിക്കുന്നത് മെഡിക്കൽ കമീഷനാണ്. കമീഷെൻറ റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ നഷ്ടപരിഹാരം ലഭിക്കുകയുള്ളൂ. നഷ്ടപരിഹാരം കണക്കാക്കുന്നത് സോഷ്യൽ ഇൻഷുറൻസിൽ കാണിക്കുന്ന ശമ്പളത്തിെൻറ അടിസ്ഥാനത്തിലാണ്. വിദേശ തൊഴിലാളികൾക്ക് പെൻഷൻ ലഭിക്കാൻ അർഹതയില്ലാത്തതുകൊണ്ട് നഷ്ടപരിഹാരം ഒരു നിശ്ചിത തുക ഒന്നിച്ചാണ് ലഭിക്കുക. ഒാരോ അംഗവൈകല്യത്തിനും ശമ്പളത്തിെൻറ നിശ്ചിത ശതമാനമാണ് നഷ്ടപരിഹാരമായി ലഭിക്കുന്നത്. ഇതിെൻറ തോത് നിയമത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
4. മരണം സംഭവിച്ചാൽ നഷ്ടപരിഹാരം ശമ്പളത്തിെൻറ അടിസ്ഥാനത്തിൽ ഒരു നിശ്ചിത തുകയാണ് ലഭിക്കുക.
5. ഡെത്ത് ഗ്രാൻറ് -ആറ് മാസത്തെ ശമ്പളം
6. മൃതദേഹം സംസ്കരിക്കാനുള്ള ചെലവ്. ഇൗ ആനുകൂല്യം ലഭിക്കാൻ കുറഞ്ഞത് ആറ് മാസം ജോലി ചെയ്തിരിക്കണം.
ഇതൊക്കെ ലഭിക്കാൻ അപകടം നടന്ന് 24 മണിക്കൂറിനുള്ളിൽ സോഷ്യൽ ഇൻഷുറൻസിെൻറ ഫോറത്തിൽ അപേക്ഷ നൽകിയിരിക്കണം.
സാധാരണ ഇൗ നടപടി ചെയ്യുന്നത് തൊഴിലുടമയാണ്. ഇത് ചെയ്താൽ മാത്രമേ ആനുകൂല്യമോ നഷ്ടപരിഹാരമോ ലഭിക്കാൻ അർഹതയുണ്ടാകൂ.
ഞാൻ ജോലി ചെയ്യുന്ന കമ്പനി ഇപ്പോൾ കുറെ തൊഴിലാളികളെ ഒരുമിച്ച് പിരിച്ചുവിടുകയാണ്. ജോലി കുറവാണെന്നാണ് പറയുന്നത്. ഇങ്ങനെ പിരിച്ചുവിടുന്നതിന് എന്തെങ്കിലും പ്രത്യേക അനുമതി വേണോ? പ്രത്യേക ആനുകൂല്യങ്ങൾ എന്തെങ്കിലും ലഭിക്കാൻ അർഹതയുണ്ടോ?
–ഒരു വായനക്കാരൻ
തൊഴിൽ നിയമത്തിൽ ഇൗ കാര്യത്തെപ്പറ്റി ഒരു വ്യവസ്ഥയുണ്ട്. തൊഴിൽ കരാറുകൾ റദ്ദാക്കുേമ്പാൾ പാലിക്കേണ്ട വ്യവസ്ഥക്ക് പുറമെയാണ് ഇത്. ഏതെങ്കിലും കമ്പനി അവരുടെ തൊഴിലാളികളെ കുറക്കുകയോ പിരിച്ചുവിടുകയോ ചെയ്യുകയാണെങ്കിൽ 30 ദിവസം മുമ്പ് തൊഴിൽ മന്ത്രാലയത്തിന് എല്ലാ കാരണങ്ങളും രേഖകളും സഹിതം നോട്ടിസ് നൽകണം. ആ നോട്ടിസിെൻറ കാലാവധി കഴിഞ്ഞാൽ മാത്രമേ തൊഴിലാളികൾക്ക് പിരിച്ചുവിടൽ നോട്ടിസ് നൽകാൻ പാടുള്ളൂ. ഇങ്ങനെ പിരിച്ചുവിടുന്ന തൊഴിലാളികൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ ഒന്നുംതന്നെ ലഭിക്കുകയില്ല.
മാത്രമല്ല, നഷ്ടപരിഹാരത്തിെൻറ 50 ശതമാനം മാത്രം നൽകിയാൽ മതിയാകും. അതായത്, പിരിച്ചുവിടുന്ന സമയം നഷ്ടപരിഹാരം ലഭിക്കാൻ അർഹതയുണ്ടെങ്കിൽ അതിെൻറ പകുതി നൽകിയാൽ മതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.