തൊഴിൽ കരാർ റദ്ദാക്കിയാൽ ലഭിക്കുന്ന ആനുകൂല്യങ്ങൾ
text_fields? ഞാൻ ഒരു കമ്പനിയിൽ കഴിഞ്ഞ വർഷം ജൂലൈയിൽ ജോലിക്ക് കയറി. 2021 സെപ്റ്റംബറിലാണ് വിസ ലഭിച്ചത്. ഇപ്പോൾ എനിക്ക് ഒരുമാസത്തെ നോട്ടീസ് നൽകി തൊഴിൽ കരാർ റദ്ദ് ചെയ്തു. ഞാൻ നാട്ടിലേക്ക് തിരിച്ചുപോവുകയാണ്. എനിക്ക് എന്തെല്ലാം ആനുകൂല്യങ്ങൾ ലഭിക്കും?
ഒരു വായനക്കാരൻ
താങ്കൾക്ക് പോകുന്ന ദിവസം വരെയുള്ള ശമ്പളവും ഇൻഡെമ്നിറ്റിയും വൺവേ ടിക്കറ്റും ലഭിക്കാൻ അർഹതയുണ്ട്. ഇൻഡെമ്നിറ്റി ലഭിക്കുന്നത് ജോലി ചെയ്ത ഓരോ മാസത്തേക്കും 1.25 ദിവസത്തെ ശമ്പളമാണ്. അതായത്, ഒരു വർഷത്തിൽ 15 ദിവസത്തെ ശമ്പളമാണ് ആദ്യത്തെ മൂന്ന് വർഷം ലഭിക്കുന്നത്. അടിസ്ഥാന ശമ്പളത്തിലാണ് ഇൻഡെമ്നിറ്റി കണക്കാക്കുന്നത്.
? എന്റെ െഫ്ലക്സി വിസയുടെ കാലാവധി കഴിയുന്നതിന് മുമ്പ് തന്നെ പുതുക്കണോ? വിസ പുതുക്കാൻ ഒരു മാസത്തെ സാവകാശം കിട്ടുമോ?
ഒരു വായനക്കാരൻ
െഫ്ലക്സി വിസ തീരുന്നതിന് മുമ്പ് തന്നെ പുതുക്കണം. അത് കഴിഞ്ഞാൽ പുതുക്കാൻ കഴിയില്ലെന്നാണ് എന്റെ അറിവ്. ബ്ലൂ കാർഡ് ഒരു മാസം മുമ്പ് തന്നെ പുതുക്കണം. ആറ് മാസം മുമ്പ് തന്നെ െഫ്ലക്സി വിസ പുതുക്കാൻ സാധിക്കുന്നതാണ്. ഒരു വർഷത്തേക്കോ രണ്ട് വർഷത്തേക്കോ പുതുക്കാൻ സാധിക്കും.
െഫ്ലക്സി വിസയുടെ കാലാവധി തീർന്ന ശേഷം എൽ.എം.ആർ.എ വിസ എടുക്കണമെങ്കിൽ പുതിയ സ്പോൺസർ എൽ.എം.ആർ.എയിൽനിന്ന് പ്രത്യേക അനുമതി എടുക്കേണ്ടി വരും. െഫ്ലക്സി വിസയുടെ കാലാവധി അവസാനിച്ചാൽ പിന്നെ താങ്കളുടെ ഇവിടുത്തെ താമസം നിയമപരമല്ല.
വിസയുടെ കാലാവധി തീരുന്നതിന് മുമ്പ് െഫ്ലക്സി വിസ പുതുക്കുകയോ തിരികെ പോവുകയോ എൽ.എം.ആർ.എ വിസയിലേക്ക് മാറുകയോ ചെയ്യണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.