പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞവർക്ക് ബഹ്റൈനിൽ മികച്ച ഉപരിപഠന സാധ്യതകൾ
text_fieldsമനാമ: പന്ത്രണ്ടാം ക്ലാസിനുശേഷം മക്കളെ എവിടെ പഠിപ്പിക്കണമെന്നത് പ്രവാസികൾക്ക് ഒരു പ്രധാന പ്രശ്നമാണ്. ഗൾഫ് രാജ്യങ്ങളിൽ ഉപരിപഠന സാധ്യത കുറവായതാണ് ഈ ആശയക്കുഴപ്പത്തിന് കാരണം. ഇന്ത്യയിൽ ഉന്നത വിദ്യാഭ്യാസത്തിന് അനേകം സ്ഥാപനങ്ങളുണ്ടെങ്കിലും ഗൾഫിൽ വളർന്ന കുട്ടികൾക്ക് നാട്ടിലെ സാഹചര്യങ്ങളുമായി ഒത്തുപോകാൻ ബുദ്ധിമുട്ടുള്ളത് പ്രശ്നം രൂക്ഷമാക്കുന്നു. ഗൾഫ് രാജ്യങ്ങളിലേതിൽനിന്ന് വ്യത്യസ്ത ജീവിത സാഹചര്യങ്ങൾ കുട്ടികളുടെ സ്വഭാവരീതികളെ സ്വാധീനിക്കുന്ന സാഹചര്യം മറ്റു രാജ്യങ്ങളിലേക്ക് ഉപരിപഠനത്തിനായി അയക്കുമ്പോൾ മാതാപിതാക്കൾക്ക് ആശങ്ക ഉളവാക്കുന്നതാണ്. അതുകൊണ്ടുതന്നെ ഇന്ത്യയിൽ അംഗീകരിക്കപ്പെട്ട യൂനിവേഴ്സിറ്റികളിൽനിന്നും ഡിസ്റ്റൻസ് എജുക്കേഷൻ വഴി അക്കൗണ്ടിങ്, കോമേഴ്സ്, മാനേജ്മെന്റ്, ആർട്സ്, സോഷ്യൽ സയൻസ്, ഐ.ടി, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ തുടങ്ങിയ വിഷയങ്ങൾ പഠിക്കാൻ ഗൾഫ് രാജ്യങ്ങളിൽത്തന്നെയുള്ള അത്തരം സ്ഥാപനങ്ങളെയാണ് പ്രവാസികൾ തിരഞ്ഞെടുക്കുന്നത്. ബഹ്റൈനിൽ സെഗയയിൽ പ്രവർത്തിച്ചുവരുന്ന യൂനിഗ്രാഡ് എജുക്കേഷൻ സെന്ററിനാണ്, ഭാരത സർക്കാറിന്റെ പൂർണ ഉടമസ്ഥതയിലുള്ളതും ഫുൾ ടൈം ക്ലാസുകൾ നടത്താൻ അംഗീകാരമുള്ളതുമായ ഇന്ദിര ഗാന്ധി നാഷനൽ ഓപൺ യൂനിവേഴ്സിറ്റി, ബി.കോം, ബി.ബി.എ, ബി.എ, ബി.സി.എ, എം.കോം, എം.ബി,എ, എം.എ, എം.സി.എ, പി.ജി.ഡി.സി.എ തുടങ്ങിയ വിവിധ കോഴ്സുകൾ നടത്തുന്നതിന് അംഗീകാരം നൽകിയിരിക്കുന്നത്. വേനലവധി കഴിഞ്ഞ് ബഹ്റൈനിലേക്ക് എല്ലാവരും തിരിച്ചെത്തുന്ന മാസമായ സെപ്റ്റംബർ ആയതോടെ എല്ലാ വർഷത്തെയും പോലെ യൂനിഗ്രാഡ് എജുക്കേഷൻ സെന്ററിൽ വിദ്യാർഥികളുടെ അഡ്മിഷനും അധ്യയനവും സജീവമായി.
വിദ്യാർഥികൾക്ക് ഇവിടെ വിവിധ കോഴ്സുകൾക്ക് മറ്റു രാജ്യങ്ങളിലുള്ള കോളജ് കാമ്പസുകൾ പ്രവർത്തിക്കുന്ന രീതിയിൽതന്നെ ക്ലാസുകൾ ലഭിക്കും. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയും അധ്യാപന പരിചയവുമുള്ളവരാണ് അധ്യാപകർ. വിദ്യാർഥികളുടെ പഠനത്തിനും മറ്റെല്ലാ കഴിവുകൾക്കും പ്രോത്സാഹനം നൽകി അവരുടെ വ്യക്തി വികസനത്തിന് പ്രാധാന്യം നൽകുന്ന സ്ഥാപനമാണ് യൂനിഗ്രാഡ്. അതുകൊണ്ടുതന്നെ ബഹ്റൈനിൽ താമസിച്ച് കോളജ് വിദ്യാഭ്യസം പൂർത്തീകരിക്കാൻ താൽപര്യപ്പെടുന്ന വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഒരേപോലെ പ്രിയങ്കരമാണ് ഈ സ്ഥാപനം. മക്കളുടെ പഠനത്തെ നിരീക്ഷിക്കാനും തക്കസമയത്തുവേണ്ട ഉപദേശങ്ങൾ നൽകുന്നതിനും സാധിക്കുന്നതിനാൽ ഓരോ വിദ്യാർഥിക്കും വേണ്ട ശ്രദ്ധ നൽകുന്ന യൂനിഗ്രാഡിൽ ചേർത്ത് പഠിപ്പിക്കാൻ മാതാപിതാക്കൾ മുൻഗണന നൽകുന്നു. 2016ൽ തുടങ്ങിയ സ്ഥാപനത്തിൽ ഇതിനകം അയ്യായിരത്തോളം കുട്ടികൾ വിദ്യാഭ്യാസം പൂർത്തിയാക്കി. ജൂലൈ 2023 ബാച്ചിലേക്കുള്ള അഡ്മിഷൻ അടുത്ത ആഴ്ചവരെ തുടരുമെന്ന് ചെയർമാൻ ജെ.പി. മേനോൻ അറിയിച്ചു. യൂനിഗ്രാഡുമായി ബന്ധപ്പെടാൻ താൽപര്യപ്പെടുന്നവർക്ക് info@ugecbahrain.com അല്ലെങ്കിൽ 33537275, 32332714 /09 / 17344972 നമ്പറുകളിൽ വിളിക്കണം. ബഹ്റൈനിൽ മറ്റുപല രാജ്യങ്ങളിൽനിന്നുള്ള യൂനിവേഴ്സിറ്റികളുടെ കോളജുകളുണ്ടെങ്കിലും കുറഞ്ഞ ഫീസ് നിരക്കും ഇന്ത്യ ഗവണ്മെന്റിന്റെ അംഗീകാരവും യൂനിഗ്രാഡിലെ ഇഗ്നോ കോഴ്സുകൾക്ക് മാത്രമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.