കിങ് ഹമദ് അമേരിക്കൻ മിഷൻ ഹോസ്പിറ്റലിന് മികച്ച ഹോസ്പിറ്റൽ പ്രോജക്ടിനുള്ള അവാർഡ്
text_fieldsമനാമ: കിങ് ഹമദ് അമേരിക്കൻ മിഷൻ ഹോസ്പിറ്റലിന് മികച്ച ആശുപത്രി പ്രോജക്ടിനുള്ള അവാർഡ് ലഭിച്ചു. മിഡിലീസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലയിലുടനീളമുള്ള മികച്ച എൻജിനീയറിങ് വ്യവസായങ്ങൾക്കുള്ള മീഡ് പ്രോജക്ട് അവാർഡുകളുടെ ഭാഗമായാണ് അംഗീകാരം. ഈ വർഷത്തെ ഹെൽത്ത് കെയർ പദ്ധതിയുടെ ദേശീയ വിജയിയാണ് കിങ് ഹമദ് അമേരിക്കൻ മിഷൻ ഹോസ്പിറ്റൽ.
2023 ജനുവരി 26ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയാണ് ഹോസ്പിറ്റലിന്റെ ഉദ്ഘാടനം നിർവഹിച്ചത്. അത്യാധുനിക സൗകര്യങ്ങളുള്ള ഹോസ്പിറ്റലിൽ 125 കിടക്കകളും 20 ഡയാലിസിസ് ബെഡുകളും എട്ട് ഐ.സി.യു കിടക്കകളുമുണ്ട്. 270 സീറ്റുകളുള്ള ഓഡിറ്റോറിയവും 500 കാറുകൾക്കുള്ള ഭൂഗർഭ പാർക്കിങ്ങും ഉൾപ്പെടുന്നു. പരിസ്ഥിതിസൗഹൃദ പരിപാടികളുടെ ഭാഗമായി സൗരോർജപദ്ധതി നിലവിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.