യു.എ.ഇയുമായുള്ളത് മികച്ച ബന്ധം -കിരീടാവകാശി
text_fieldsമനാമ: യു.എ.ഇയുമായി ബഹ്റൈനുള്ളത് മികച്ചതും സുദൃഢവുമായ ബന്ധമാണെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ വ്യക്തമാക്കി. ബഹ്റൈനിലെ യു.എ.ഇ അംബാസഡർ ശൈഖ് സുൽത്താൻ ബിൻ ഹംദാൻ ബിൻ സായിദ് ആൽനഹ്യാനെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബഹ്റൈനിൽനിന്ന് സേവനമവസാനിപ്പിച്ച് മടങ്ങുന്ന അംബാസഡറുടെ സേവനങ്ങളെ അദ്ദേഹം അനുസ്മരിച്ചു. ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം ശക്തമാക്കുന്നതിനും വിവിധ മേഖലകളിൽ സഹകരണം വ്യാപിപ്പിക്കുന്നതിനും അദ്ദേഹം നടത്തിയ ശ്രമങ്ങൾ മികവുറ്റതായിരുന്നു. ഭാവിയിൽ ഏൽപിക്കപ്പെടുന്ന കാര്യങ്ങൾ ഭംഗിയായി നിർവഹിക്കാൻ കഴിയട്ടെയെന്നും ആശംസിച്ചു.
ബഹ്റൈനിൽ സേവനം ചെയ്യാൻ സാധിച്ചത് ഏറെ അഭിമാനവും സന്തോഷകരവുമായിരുന്നെന്ന് അംബാസഡർ വ്യക്തമാക്കി. യു.എ.ഇയുമായുള്ളത് മികച്ച ബന്ധം -കിരീടാവകാശിതന്റെ ദൗത്യനിർവഹണത്തിന് നൽകിയ പിന്തുണക്കും സഹകരണത്തിനും അദ്ദേഹം ഭരണാധികാരികൾക്കും വിവിധ മന്ത്രാലയങ്ങൾക്കും നന്ദി രേഖപ്പെടുത്തി. റിഫ പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ ശൈഖ് മുഹമ്മദ് ബിൻ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ, ധനകാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ എന്നിവരും സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.