ജാഗ്രത!; ഒാൺലൈൻ തട്ടിപ്പിൽ വീഴാതിരിക്കാൻ
text_fieldsമനാമ: ഒാൺലൈൻ തട്ടിപ്പുകാർ പലരീതിയിലാണ് ആളുകളെ കെണിയിലാക്കുന്നത്. ലോട്ടറി അടിച്ചെന്ന് പറഞ്ഞും ഒ.ടി.പി നമ്പർ ചോദിച്ചും സിം കാർഡ് കാലാവധി തീരാറായെന്ന് അറിയിച്ചും തട്ടിപ്പുകാർ എത്തും. എസ്.എം.എസ്, വാട്സ്ആപ്, ഇ-മെയിൽ, ഫോൺ കാൾ എന്നിവ വഴിയെല്ലാം തട്ടിപ്പിെൻറ കെണികൾ തേടിയെത്താം.
'തങ്ങളുടെ രേഖകളിൽ താങ്കളുടെ സി.പി.ആർ കാലാവധി കഴിഞ്ഞതായാണ് കാണുന്നതെന്നും അതിനാൽ, താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ പ്രവേശിച്ച് സി.പി.ആർ വിവരങ്ങൾ പുതുക്കണം' എന്നാവശ്യപ്പെട്ട് പ്രമുഖ പേമെൻറ് ആപ്പിെൻറ പേരിലാണ് ഇപ്പോൾ ആളുകളുടെ ഫോണിലേക്ക് സന്ദേശമെത്തുന്നത്.
സന്ദേശം അയക്കുന്നതിനു പുറമേ ഫോണിലേക്ക് കാളും എത്തുന്നുണ്ട്. ലാൻഡ് ഫോൺ എന്ന് തോന്നിക്കുന്ന നമ്പറിൽനിന്നാണ് കാൾ വരുന്നത്. അക്കൗണ്ട് റദ്ദാകാതിരിക്കണമെങ്കിൽ ഫോണിലേക്കു വരുന്ന ഒ.ടി.പി നമ്പർ നൽകണമെന്ന് ആവശ്യപ്പെടും. തുടർന്ന് പേമെൻറ് ആപ്പിെൻറ പേരിൽ മൊബൈലിലേക്ക് സന്ദേശമെത്തും. ഇൗ ഒ.ടി.പി നമ്പർ പറഞ്ഞുകൊടുത്താൽ പിന്നീട് പേമെൻറ് ആപ്പുമായി ബന്ധിപ്പിച്ചിരിക്കുന്ന ബാങ്ക് അക്കൗണ്ടിെൻറ ഒ.ടി.പിയും ലഭിക്കും. ഇതും പറഞ്ഞുകൊടുക്കണമെന്ന് വിളിച്ചയാൾ ആവശ്യപ്പെടും. ഒ.ടി.പി പറഞ്ഞുകൊടുത്താൽ ഉടൻതന്നെ അക്കൗണ്ടിലെ പണം നഷ്ടമാകും. ഇൗ രീതിയിൽ തട്ടിപ്പിനിരയായവർ ഉണ്ടെന്നാണ് അറിയുന്നത്. പേമെൻറ് ആപ്പിെൻറ പേരിലുള്ള സന്ദേശമായതിനാൽ പലരും മറ്റൊന്നും ആലോചിക്കാതെ ഒ.ടി.പി നമ്പർ കൊടുക്കുകയാണ് ചെയ്യുന്നത്.
ഒാൺലൈൻ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പൊലീസും അധികൃതരും ആവർത്തിച്ച് ആവശ്യപ്പെടുന്നുണ്ടെങ്കിലും തട്ടിപ്പുകൾ തുടർക്കഥയാവുകയാണ്. അഭ്യസ്തവിദ്യർപോലും തട്ടിപ്പിനിരയാകുന്നുണ്ട് എന്നതാണ് വസ്തുത. ആലോചിക്കാൻ സമയം നൽകാതെ തിരക്കിട്ട് കാര്യങ്ങൾ അവതരിപ്പിക്കുകയാണ് തട്ടിപ്പുകാരുടെ ഒരു രീതി. പെെട്ടന്നുള്ള വെപ്രാളത്തിൽ ചിലർ തട്ടിപ്പുകാർ പറയുന്നതുപോലെ ഒ.ടി.പി നമ്പർ നൽകും. ബാങ്കിൽനിന്നും മൊബൈൽ കമ്പനിയിൽനിന്നും ആണെന്നു പറഞ്ഞ് വിളിച്ചാൽ കുറേപേരെങ്കിലും വിശ്വസിച്ചുപോകും. ബാങ്കുകാർ പറയുന്നത് കേട്ടില്ലെങ്കിൽ കുഴപ്പമാകുമോ എന്ന് ചിലർ ചിന്തിക്കും. ഇൗ പേടിയും ആശയക്കുഴപ്പവുമാണ് തട്ടിപ്പുകാർ മുതലെടുക്കുന്നത്. .
തട്ടിപ്പുകാർക്കെതിരെ പരാതി നൽകാൻ '992'
തട്ടിപ്പ് സന്ദേശങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് അഴിമതിവിരുദ്ധ, സാമ്പത്തിക, ഇലക്ട്രോണിക് സുരക്ഷാ വിഭാഗം ജനറൽ ഡയറക്ടറേറ്റ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാറുണ്ട്. ബാങ്കുകളും മൊബൈൽ കമ്പനികളും പാസ്വേഡുകളോ ഒ.ടി.പി നമ്പറോ ഫോൺ വിളിച്ച് ചോദിക്കാറില്ല. അത്തരം സന്ദേശങ്ങൾ കണ്ടാൽ പ്രതികരിക്കാതിരിക്കുകയാണ് വേണ്ടത്.ഡിപ്പാർട്മെൻറിെൻറ ഹോട്ട്ലൈൻ നമ്പറായ 992ൽ അറിയിച്ചാൽ തട്ടിപ്പുകാർക്കെതിരെ നടപടിയുണ്ടാകും. 24 മണിക്കൂറും പ്രവർത്തിക്കുന്നതാണ് ഇൗ നമ്പർ.
തട്ടിപ്പുകാർക്കെതിരെ മൊബൈൽ കമ്പനികളും ജാഗ്രതാ നിർദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. പരിചയമില്ലാത്ത ഇൻറർനാഷനൽ കാളുകൾ എടുക്കുകയോ തിരിച്ചുവിളിക്കുകയോ ചെയ്യരുത്, സി.പി.ആർ നമ്പർ, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് വിവരങ്ങൾ, രഹസ്യ പിൻ നമ്പറുകൾ തുടങ്ങിയവ ഫോണിലൂടെയോ ടെക്സ്റ്റ് സന്ദേശങ്ങളിലൂടെയോ കൈമാറരുത്, പരിചയമില്ലാത്ത നമ്പറുകളിലേക്ക് മൊബൈൽ റീചാർജ് വൗച്ചർ നമ്പറുകൾ നൽകരുത്, മൊബൈൽ കമ്പനി പ്രതിനിധിയാണെന്ന് പറഞ്ഞ് വാട്സ്ആപ്പിലോ െഎ.എം.ഒയിലോ വിളിച്ചാൽ പ്രതികരിക്കരുത് തുടങ്ങിയവയാണ് ആളുകൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ.സ്പാം മെസേജുകൾ േബ്ലാക്ക് ചെയ്യുകയെന്നതാണ് മറ്റൊരു മുൻകരുതൽ നടപടി. ഇതിനായി മൊബൈൽ കമ്പനികൾ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.