ബി.എഫ്.സി- കെ.സി.എ സോഫ്റ്റ് ബാൾ ക്രിക്കറ്റ് ടൂർണമെന്റ്: ഫ്രൈഡേ കോർട്ട് ടീം ജേതാക്കൾ
text_fieldsമനാമ: കേരള കാത്തലിക് അസോസിയേഷൻ സംഘടിപ്പിച്ച ബി.എഫ്.സി- കെ.സി.എ സോഫ്റ്റ് ബാൾ ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനൽ മത്സരത്തിൽ ഫ്രൈഡേ കോർട്ട് ടീം അഞ്ച് വിക്കറ്റുകൾക്ക് ഷഹീൻ ഗ്രൂപ് -എ ടീമിനെ പരാജയപ്പെടുത്തി ജേതാക്കളായി.
ഫ്രൈഡേ കോർട്ട് ടീമിന്റെ ഇമാൻ മാൻ ഓഫ് ദ മാച്ചും മാൻ ഓഫ് ദ സീരിസുമായി തിരഞ്ഞെടുക്കപ്പെട്ടു. അബു സാദ് ടീമിന്റെ സമീർ ബെസ്റ്റ് ബാറ്റർ പുരസ്കാരത്തിനും ഫ്രൈഡേ കോർട്ട് ടീമിന്റെ വകാസ് ബെസ്റ്റ് ബൗളർ പുരസ്കാരത്തിനും അർഹനായി. കെ.സി.എ സ്പോർട്സ് സെക്രട്ടറി വിനോദ് ഡാനിയൽ, ടൂർണമെന്റ് കൺവീനർ ആന്റോ ജോസഫ്, വൈസ് കൺവീനർമാരായ ജിതിൻ ജോസ്, ജോയൽ ജോസ്, ജിൻസ് ജോസഫ് എന്നിവരടങ്ങുന്ന സംഘാടക സമിതിയാണ് ടൂർണമെന്റ് നിയന്ത്രിച്ചത്.
തുടർന്ന് നടന്ന ചടങ്ങിൽ വിജയികൾക്കുള്ള ട്രോഫിയും കാഷ് അവാർഡുകളും സമ്മാനിച്ചു. കെ.സി.എ പ്രസിഡന്റ് നിത്യൻ തോമസ്, ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി, സേവി മാത്തുണ്ണി, ജെയിംസ് ജോൺ, റോയ് സി ആന്റണി, എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.