ബി.എഫ്.സി -കെ.സി.എ ദി ഇന്ത്യൻ ടാലന്റ് സ്കാൻ നവംബറിൽ തുടങ്ങും
text_fieldsമനാമ: കേരള കാത്തലിക് അസോസിയേഷൻ (കെ.സി.എ) കുട്ടികൾക്കായി നടത്തിവരുന്ന കല- സാഹിത്യ, സംസ്കാരിക മാമാങ്കം ‘ബി എഫ് സി -കെ സി എ ദി ഇന്ത്യൻ ടാലന്റ്റ് സ്കാൻ’ നവംബർ, ഡിസംബർ മാസങ്ങളിൽ നടക്കും. ബഹ്റൈനിൽ താമസക്കാരായ എല്ലാ ഇന്ത്യൻ കുട്ടികൾക്കും പങ്കെടുക്കുവാൻ സാധിക്കുന്ന മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിനായി റോയ് സി. ആന്റണി (ചെയർമാൻ), ലിയോ ജോസഫ്, വർഗീസ് ജോസഫ് (വൈസ് ചെയർമാൻമാർ) എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ടെന്ന് കെ.സി.എ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ബഹ്റൈനിൽ താമസിക്കുന്ന, 2018 സെപ്റ്റംബർ 30 നും 2005 ഒക്ടോബർ 1 നും ഇടയിൽ ജനിച്ച ഇന്ത്യക്കാരായ കുട്ടികൾ ഇന്ത്യൻ ടാലന്റ്റ് സ്കാനിൽ പങ്കെടുക്കുവാൻ യോഗ്യരാണ്.
പങ്കെടുക്കുന്നവരെ പ്രായത്തിന്റെ അടിസ്ഥാനത്തിൽ 5 ഗ്രൂപ്പുകളായി തിരിക്കും. അഞ്ച് ഗ്രൂപ്പുകൾക്കുമായി 150 വ്യക്തിഗത മത്സര ഇനങ്ങൾ ഉണ്ടായിരിക്കും. നിരവധി ടീം ഇവന്റുകളും ഉണ്ട്. ഒരു മത്സരാർഥിക്ക് 10 വ്യക്തിഗത ഇനത്തിലും കൂടാതെ എല്ലാ ടീം ഇനങ്ങളിലും പങ്കെടുക്കുവാൻ സാധിക്കും. അപേക്ഷകൾ ഓൺലൈനായും ഓഫ്ലൈനായും സ്വീകരിക്കും. എൻട്രിഫോമുകൾ സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബർ 23 ആണ്. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്ന വിജയികൾക്കുള്ള നിരവധി അവാർഡുകൾക്കും ട്രോഫികൾക്കും പുറമെ പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റുകളും നൽകും. മത്സരങ്ങളുടെ ക്രമം നവംബർ 2-ന് പ്രസിദ്ധീകരിക്കും.
ഗ്രൂപ് ചാമ്പ്യൻഷിപ് അവാർഡ്,കലപ്രതിഭ അവാർഡ്, കലാതിലകം അവാർഡ്,സ്കൂളുകൾക്കും നൃത്ത അധ്യാപകർക്കും അവാർഡുകൾ,സ്കൂളുകളുടെ പങ്കാളിത്വത്തിനും പ്രകടന മികവിനും അവാർഡ്, മികച്ച നൃത്ത അധ്യാപക അവാർഡ്,സംഗീത അധ്യാപക അവാർഡ് എന്നിവ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് റോയ് സി. ആന്റണി (39681102 or 38984900), ലിയോ ജോസഫ് (39207951) , വർഗീസ് ജോസഫ് (39300835) എന്നിവരെ ബന്ധപ്പെടണം. വാർത്ത സമ്മേളനത്തിൽ കെ.സി.എ പ്രസിഡന്റ് നിത്യൻ തോമസ്, ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി, വൈസ് പ്രസിഡന്റ് തോമസ് ജോൺ, ട്രഷറർ അശോക് മാത്യു,ടാലന്റ് സ്കാൻ വൈസ് ചെയർമാൻ വർഗീസ് ജോസഫ്, ലിയോ ജോസഫ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.