Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബി.എഫ്​.സി പുതിയ...

ബി.എഫ്​.സി പുതിയ പേയ്​മെൻറ്​​ ആപ്പ്​ പുറത്തിറക്കി

text_fields
bookmark_border
bfc payment app
cancel
camera_alt

ഡേവിസ്​ ഡി. പാറക്കൽ

മനാമ: പണമിടപാടുകൾ കൂടുതൽ സുഗമമാക്കുന്നതി​​െൻറ ഭാഗമായി ബി.എഫ്​.സി പേയ്​മെൻറ്​സ്​ പുതിയ മൊബൈൽ ആപ്പ്​ പുറത്തിറക്കി. ബി.എഫ്​.സി പേ ആപ്പ്​ എന്ന പുതിയ സംവിധാനത്തിൽ ഡിജിറ്റൽ വാലറ്റും​ ഉൾപ്പെടുത്തിയിട്ടുണ്ട്​. ഇതിലെ ഇ കെ.വൈ.സി സംവിധാനത്തിലൂടെ എളുപ്പത്തിൽ അക്കൗണ്ട്​ തുടങ്ങാൻ സാധിക്കും.

ഉപഭോക്​താക്കൾക്ക്​ ഇ-വാലറ്റിൽ പണം നിക്ഷേപിക്കാനും ശമ്പളം നേരിട്ട്​ സ്വീകരിക്കാനും കഴിയും. വിദേശത്തേക്ക്​ പണം അയക്കുക, വിവിധ ബില്ലുകൾ അടക്കുക, വാലറ്റിൽനിന്ന്​ മറ്റൊരു വാലറ്റിലേക്ക്​ പണം അയക്കുക എന്നിവയെല്ലാം അനായാസം ​ചെയ്യാൻ ഉപഭോക്​താക്കളെ സഹായിക്കുന്നതാണ്​ പുതിയ ആപ്പ്​. ബെനഫിറ്റ്​ പേ ആപ്പ്​, ബെനഫിറ്റ്​ പേയ്​മെൻറ്​ ഗേറ്റ്​വേ, ബി.എഫ്​.സി പേ വാലറ്റ്​ എന്നീ മൂന്ന്​ മാർഗങ്ങളിലൂടെ ഇടപാടുകൾ നടത്താം.

കോർപ്പറേറ്റുകൾക്കും എസ്.എം.ഇകൾക്കും ഡിജിറ്റൽ പേയ്‌മെൻറ്​ സേവനങ്ങൾ നൽകിവരുന്ന സ്​ഥാപനമാണ് ബി.എഫ്‌.സി ഗ്രൂപ്പി​െൻറ ഫിൻടെക് വിഭാഗമായ ബി.എഫ്‌.സി പേയ്‌മെൻറ്​​. പുതിയ ബി.എഫ്​.സി പേ ആപ്പിലെ ഡിജിറ്റൽ വാലറ്റ്​ എൽ.എം.ആർ.എയുടെ വേതന സംരക്ഷണ പദ്ധതിയുടെ മാനദണ്ഡങ്ങൾ പാലിക്കുന്നതാണ്​​.

എല്ലാവർക്കും ശമ്പളം അക്കൗണ്ട്​ വഴി നൽകുകയാണ്​ വേതന സംരക്ഷണ സംവിധാനത്തിലൂടെ എൽ.എം.ആർ.എ ലക്ഷ്യമിടുന്നത്​. അക്കൗണ്ട്​ ഇല്ലാത്തവർക്ക്​ സാലറി അക്കൗണ്ടായി ബി.എഫ്​.സി പേ വാലറ്റ്​ ഉപയോഗിക്കാവുന്നതാണ്​.

ബഹ്‌റൈനിലെ ഫിൻ‌ടെക് മേഖലയിലേക്ക്​ മികച്ചതും നൂതനവുമായ ഉപഭോക്തൃ അനുഭവം കൊണ്ടുവരികയാണ്​ ലക്ഷ്യമെന്ന്​ ബി.എഫ്​.സി പേയ്​മെൻറ്​സ്​ ബിസിനസ്​ ഡെവലപ്​മെൻറ്​, സ്​ട്രാറ്റജിക്​ പാർട്​ണർഷിപ്പ്​ ആൻഡ്​​ ഇന്നവേഷൻ മേധാവി ഡേവിസ്​ ഡി. പാറക്കൽ പറഞ്ഞു.

അതിലേക്കുള്ള ഒരു സുപ്രധാന നാഴികക്കല്ലാണ് ബി.എഫ്​.സി പേ. കോർപ്പറേറ്റ്, എസ്.എം.ഇ സ്​ഥാപനങ്ങൾക്ക്​ ജീവനക്കാരുടെ മൊബൈൽ വാലറ്റിലേക്ക്​ നേരിട്ട്​ ശമ്പളം നൽകാൻ കഴിയും. ഡിജിറ്റൽ മേഖലയിലെ കമ്പനിയുടെ സുപ്രധാന ചുവടുവെപ്പാണ്​ പുതിയ ആപ്പ്​ എന്ന്​ ബി.എഫ്​.സി സി.ഇ.ഒ ദീപക്​ നായർ പറഞ്ഞു.

ഡിജിറ്റൽ സാ​േങ്കതിക വിദ്യയിൽ കൂടുതൽ നിക്ഷേപം നടത്താനുള്ള കമ്പനിയുടെ താൽപ്പര്യത്തി​​െൻറ ഭാഗമാണ്​ ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബി.എഫ്​.സി പേ ആപ്പ്​ ഗൂഗ്​ൾ ​േപ്ല സ്​റ്റോർ, ആപ്പ്​​ സ്​റ്റോർ, വാവേയ്​ ആപ്പ്​ ഗാലറി എന്നിവയിൽനിന്ന്​ ഡൗൺലോഡ്​ ചെയ്യാവുന്നതാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:payment appbfc
News Summary - BFC launches new payment app
Next Story