ബി.എഫ്.സി പുതിയ പേമെൻറ് ആപ് പുറത്തിറക്കി
text_fieldsമനാമ: പണമിടപാടുകൾ കൂടുതൽ സുഗമമാക്കുന്നതിെൻറ ഭാഗമായി ബി.എഫ്.സി പേമെൻറ്സ് പുതിയ മൊബൈൽ ആപ് പുറത്തിറക്കി. ബി.എഫ്.സി പേ ആപ് എന്ന പുതിയ സംവിധാനത്തിൽ ഡിജിറ്റൽ വാലറ്റും ഉൾപ്പെടുത്തി. ഇതിലെ ഇ കെ.വൈ.സി സംവിധാനത്തിലൂടെ എളുപ്പത്തിൽ അക്കൗണ്ട് തുടങ്ങാം. ഉപഭോക്താക്കൾക്ക് ഇ-വാലറ്റിൽ പണം നിക്ഷേപിക്കാനും ശമ്പളം നേരിട്ട് സ്വീകരിക്കാനും കഴിയും. വിദേശത്തേക്ക് പണം അയക്കുക, വിവിധ ബില്ലുകൾ അടക്കുക, വാലറ്റിൽനിന്ന് മറ്റൊരു വാലറ്റിലേക്ക് പണം അയക്കുക എന്നിവയെല്ലാം അനായാസം ചെയ്യാം. ബെനഫിറ്റ് പേ ആപ്, ബെനഫിറ്റ് പേമെൻറ് ഗേറ്റ്വേ, ബി.എഫ്.സി പേ വാലറ്റ് എന്നീ മൂന്നു മാർഗങ്ങളിലൂടെ ഇടപാടുകൾ നടത്താം.
കോർപറേറ്റുകൾക്കും എസ്.എം.ഇകൾക്കും ഡിജിറ്റൽ പേമെൻറ് സേവനങ്ങൾ നൽകിവരുന്ന സ്ഥാപനമാണ് ബി.എഫ്.സി ഗ്രൂപ്പിെൻറ ഫിൻടെക് വിഭാഗമായ ബി.എഫ്.സി പേമെൻറ്. പുതിയ ബി.എഫ്.സി പേ ആപ്പിലെ ഡിജിറ്റൽ വാലറ്റ് എൽ.എം.ആർ.എയുടെ വേതന സംരക്ഷണ പദ്ധതിയുടെ മാനദണ്ഡങ്ങൾ പാലിക്കുന്നതാണ്. അക്കൗണ്ട് ഇല്ലാത്തവർക്ക് സാലറി അക്കൗണ്ടായി ബി.എഫ്.സി പേ വാലറ്റ് ഉപയോഗിക്കാം.
ബഹ്റൈനിലെ ഫിൻടെക് മേഖലയിലേക്ക് മികച്ചതും നൂതനവുമായ ഉപഭോക്തൃ അനുഭവം കൊണ്ടുവരുകയാണ് ലക്ഷ്യമെന്ന് ബി.എഫ്.സി പേമെൻറ്സ് ബിസിനസ് ഡെവലപ്മെൻറ്, സ്ട്രാറ്റജിക് പാർട്ണർഷിപ് ആൻഡ് ഇന്നവേഷൻ മേധാവി ഡേവിസ് ഡി. പാറക്കൽ പറഞ്ഞു. കോർപറേറ്റ്, എസ്.എം.ഇ സ്ഥാപനങ്ങൾക്ക് ജീവനക്കാരുടെ മൊബൈൽ വാലറ്റിലേക്ക് നേരിട്ട് ശമ്പളം നൽകാൻ കഴിയും.
ഡിജിറ്റൽ മേഖലയിലെ കമ്പനിയുടെ സുപ്രധാന ചുവടുവെപ്പാണ് പുതിയ ആപ് എന്ന് ബി.എഫ്.സി സി.ഇ.ഒ ദീപക് നായർ പറഞ്ഞു. ഡിജിറ്റൽ സാേങ്കതിക വിദ്യയിൽ കൂടുതൽ നിക്ഷേപം നടത്താനുള്ള കമ്പനിയുടെ താൽപര്യത്തിെൻറ ഭാഗമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബി.എഫ്.സി പേ ആപ് ഗൂഗ്ൾ േപ്ല സ്റ്റോർ, ആപ് സ്റ്റോർ, വാവേയ് ആപ് ഗാലറി എന്നിവയിൽനിന്ന് ഡൗൺലോഡ് ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.