‘ഭയം’ നാടകം ഇന്ന് കേരളീയ സമാജം ഹാളിൽ
text_fieldsമനാമ: ബഹ്റൈൻ കേരളീയ സമാജം സ്കൂൾ ഓഫ് ഡ്രാമയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച രാത്രി എട്ടിന് ബഹ്റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ,‘ഭയം’ നാടകം അരങ്ങേറും. അനീഷ് നിർമലൻ എഴുതി, നിഖിൽ കരുണാകരൻ സംവിധാനം ചെയ്യുന്ന നാടകത്തിൽ ബഹ്റൈനിലെ അറിയപ്പെടുന്ന 15ഓളം കലാകാരന്മാർ അഭിനയിക്കുന്നുണ്ട്.
അൽസാൻ സിനിമ പ്രോഡക്ഷൻസാണ് അവതരണം. ഒരു വ്യക്തി അനുഭവിക്കുന്ന ഭയത്തെ കുറിച്ചും, അത് അയാളുടെയും, മറ്റുള്ളവരുടെയും ജീവിതങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നതിനെ കുറിച്ചുമാണ് നാടകം സംവദിക്കാൻ ശ്രമിക്കുക എന്ന് സംവിധായകൻ അറിയിച്ചു. ബഹ്റൈൻ കേരളീയ സമാജം സ്കൂൾ ഓഫ് ഡ്രാമയുടെ പ്രതിമാസ നാടക പരമ്പരയിൽ അവതരിപ്പിക്കാൻ ആദ്യനാടകമാണ് ‘ഭയം’. 45 മിനിറ്റ് ദൈർഘ്യമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.