ദ കലക്ടിവ് ഹബ് ഡിജിറ്റൽ സമ്മേളനത്തിനും എക്സിബിഷനും തുടക്കം
text_fieldsമനാമ: ‘ദ കലക്ടിവ് ഹബ്’ എന്ന പേരിൽ സംഘടിപ്പിച്ച ഡിജിറ്റൽ എക്സിബിഷനും സമ്മേളനവും ഇൻഫർമേഷൻ മന്ത്രി ഡോ.റംസാൻ ബിൻ അബ്ദുല്ല അന്നുഐമി ഉദ്ഘാടനം ചെയ്തു. മന്ത്രിയുടെ രക്ഷാധികാരത്തിലാണ് രണ്ടു ദിവസത്തെ എക്സിബിഷൻ.
ഡിജിറ്റൽ ലോകത്തെയും സാങ്കേതിക മേഖലയിലെയും പ്രമുഖരും ആൾ ടൈംസ് മീഡിയ പരിശീലന പദ്ധതിയിൽ പങ്കാളികളായ ബിസിനസുകാരും സംരംഭകരും ഇതിൽ അണിനിരക്കുന്നുണ്ട്.
തദ്ദേശീയതയെ അടയാളപ്പെടുത്തുന്ന മീഡിയ മേഖലയുടെ ഉണർവിന് വലിയ പങ്കാണ് ഇന്നുള്ളതെന്ന് പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കവേ അദ്ദേഹം വ്യക്തമാക്കി. ബഹ്റൈൻ വിവിധ മേഖലകളിൽ നേടിയെടുത്ത പുത്തൻ അറിവുകളും ഡിജിറ്റൽ സാങ്കേതിക വിദ്യയും കൂടുതൽ തികവോടെ മുന്നോട്ടു കൊണ്ടുപോകാൻ കഴിയുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.
എല്ലാ മേഖലകളിലും ഡിജിറ്റൽവത്കരണം പ്രോത്സാഹിപ്പിക്കുന്ന നയമാണ് ബഹ്റൈൻ കൈക്കൊള്ളുന്നത്.
എക്സിബിഷനും സമ്മേളനവും വിജയിപ്പിക്കുന്നതിൽ പങ്കാളികളായവരും പ്രായോജകരാവുകയും ചെയ്ത സ്ഥാപനങ്ങളെയും വ്യക്തിത്വങ്ങളെയും മന്ത്രി ആദരിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.