ബിനീഷ് തോമസ് പ്രവാസലോകത്തെ ശ്രദ്ധേയനായ മാധ്യമ പ്രവർത്തകൻ -ഒ.ഐ.സി.സി
text_fieldsഗൾഫ് മാധ്യമം ബഹ്റൈൻ ബ്യൂറോ ചീഫ് ബിനീഷ് തോമസിന് ബഹ്റൈൻ ഒ.ഐ.സി.സി
ദേശീയ കമ്മിറ്റി നൽകിയ യാത്രയയപ്പിൽനിന്ന്
മനാമ: ഗൾഫ് മാധ്യമം ബഹ്റൈൻ ബ്യൂറോ ചീഫ് ബിനീഷ് തോമസ് പ്രവാസലോകത്തെ ശ്രദ്ധേയനായ മാധ്യമ പ്രവർത്തകൻ ആയിരുന്നുവെന്ന് ബഹ്റൈൻ ഒ.ഐ.സി.സി ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ യാത്രയയപ്പ് സമ്മേളനത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ രണ്ടു വർഷമായി മാധ്യമം ദിനപത്രത്തിന്റെ ബഹ്റൈൻ ബ്യൂറോയുടെ ചുമതലകൾ വഹിച്ചു വരുകയായിരുന്നു ബിനീഷ് തോമസ്. സാധാരണക്കാരായ പ്രവാസികൾ ദൈനം ദിന വാർത്തകൾ അറിയാൻ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് മാധ്യമം ദിനപത്രത്തെയാണ്. കൃത്യമായും സത്യസന്ധമായും വാർത്തകൾ നൽകുന്നത് മൂലം പ്രവാസികൾക്ക് തങ്ങളുടെ ജീവിതത്തിൽ ഒഴിച്ചുകൂടാൻ പാടില്ലാത്ത സ്ഥാനമാണ് മാധ്യമം ദിനപത്രത്തിനുള്ളത്. ബഹ്റൈനിലെ സാമൂഹിക - സാംസ്കാരിക - മതസംഘടനകൾക്ക് എല്ലാം മാധ്യമം ദിനപത്രത്തിന്റെ നിർലോഭമായ പിന്തുണയും, സഹായവുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ആ പ്രവർത്തനങ്ങൾക്കെല്ലാം കഴിഞ്ഞ രണ്ട് വർഷക്കാലമായി ചുക്കാൻ പിടിക്കുന്ന സൗമ്യനും സംസാരത്തിൽ ലാളിത്യവും മാധ്യമ പ്രവർത്തനത്തിൽ ശ്രദ്ധേയവുമായ വാർത്തകൾ വായനക്കാർക്ക് മുന്നിൽ എത്തിക്കുന്ന ബിനീഷ് തോമസ് എന്ന പത്രപ്രവർത്തകന്റെ വിടവ് ബഹ്റൈൻ മലയാള മാധ്യമ ലോകത്തിന് തീരാ നഷ്ടമാണെന്നും ഒ.ഐ.സി.സിയുടെ ആഭിമുഖ്യത്തിൽ നടത്തിയ യാത്രയയപ്പ് സമ്മേളനത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപ്പെട്ടു.
ഒ.ഐ.സി.സി ദേശീയ വർക്കിങ് പ്രസിഡന്റ് ബോബി പാറയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം, ദേശീയ ജനറൽ സെക്രട്ടറി മനു മാത്യു, ദേശീയ ട്രഷറർ ലത്തീഫ് ആയംചേരി എന്നിവർ ആശംസ പ്രസംഗം നടത്തി. ഒ.ഐ.സി.സി നൽകിയ യാത്രയയപ്പിന് ബിനീഷ് തോമസ് നന്ദി രേഖപ്പെടുത്തി പ്രസംഗിച്ചു.
ബിനീഷ് തോമസിന് ബഹ്റൈനിലെ സുഹൃത്തുക്കൾ നൽകിയ യാത്രയയപ്പിൽനിന്ന്
ഒ.ഐ.സി.സി നേതാക്കളായ സൈദ് എം.എസ്, ജേക്കബ് തേക്ക്തോട്, സുനിൽ ചെറിയാൻ, പ്രദീപ് മേപ്പയൂർ, ജീസൺ ജോർജ്, ഗിരീഷ് കാളിയത്ത്, അഡ്വ. ഷാജി സാമുവൽ, ജവാദ് വക്കം, നിസാം തൊടിയൂർ, വിഷ്ണു കലഞ്ഞൂർ, നെൽസൺ വർഗീസ്, രഞ്ചൻ കച്ചേരി, രജിത് മൊട്ടപ്പാറ, ജോയ് ചുനക്കര, വിനോദ് ദാനിയേൽ, പോഷക സംഘടന നേതാക്കളായ മിനി റോയ്, നിസാർ കുന്നംകുളത്തിൽ എന്നിവർ നേതൃത്വം നൽകി.
മനാമ: രണ്ടുവർഷത്തെ സേവനത്തിന് ശേഷം നാട്ടിലേക്കുമടങ്ങുന്ന ബിനീഷ് തോമസിന് യാത്രയയപ്പ് നൽകി ബഹ്റൈനിലെ സുഹൃത്തുക്കൾ. ഫസൽ ഹഖിന്റെ നേതൃത്വത്തിൽ അദ്ദേഹത്തിന്റെ വസതിയിൽ വെച്ചായിരുന്നു യാത്രയയപ്പ്.
ചടങ്ങിൽ പുതുതായി നിയമിതനാകുന്ന റിപ്പോർട്ടർ ഫായിസ്, മാധ്യമം റീജനൽ മാനേജർ ജലീൽ, മാധ്യമം സോഷ്യൽ മീഡിയ കോഓഡിനേറ്റർ അമീർ, കൂടാതെ സാമൂഹിക പ്രവർത്തകൻ ബഷീർ അമ്പലായി, ഫൈസൽ, ഫുആദ്, അജിത് കുമാർ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.