Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബി​യോ​ൺ ക​മ്പ​നി...

ബി​യോ​ൺ ക​മ്പ​നി സ​സ്റ്റൈ​ന​ബ്​​ൾ ഇ​ന്നൊ​വേ​ഷ​ൻ​ സെൻറ​ർ സ്ഥാ​പി​ക്കും

text_fields
bookmark_border
weather change
cancel

മ​നാ​മ: ഗ​ൾ​ഫ്​ ടെ​ലി​കോം യൂ​നി​യ​നു​മാ​യി സ​ഹ​ക​രി​ച്ച്​ ബി​യോ​ൺ ക​മ്പ​നി സ​സ്റ്റൈ​ന​ബ്​​ൾ ഇ​ന്നൊ​വേ​ഷ​ൻ സെ​ന്‍റ​ർ സ്​​ഥാ​പി​ക്കു​മെ​ന്ന്​ ക​മ്പ​നി വ​ക്താ​ക്ക​ൾ അ​റി​യി​ച്ചു. ഒ​മാ​ൻ ടെ​ൽ, ഊ​രി​ദൂ, എ​സ്.​ടി.​സി, സെ​യ്​​ൻ എ​ന്നീ ടെ​ലി​കോം ക​മ്പ​നി​ക​ൾ ചേ​ർ​ന്ന​താ​ണ്​ ഗ​ൾ​ഫ്​ ടെ​ലി​കോം യൂ​നി​യ​ൻ. ഇ​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടൊ​പ്പം ത​​ദ്ദേ​ശീ​യ​വും റീ​ജ​ന​ൽ ത​ല​ത്തി​ലു​ള്ള​തു​മാ​യ വി​വി​ധ സ്​​ഥാ​പ​ന​ങ്ങ​ളു​മാ​യും സ​ഹ​ക​രി​ക്കും.

കാ​ലാ​വ​സ്​​ഥ വ്യ​തി​യാ​നം ചെ​റു​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​ണി​തെ​ന്ന്​ ക​മ്പ​നി വ​ക്താ​ക്ക​ൾ അ​വ​കാ​ശ​പ്പെ​ട്ടു. അ​വ​ലം​ബ​നീ​യ ഊ​ർ​ജ​സ്രോ​ത​സ്സു​ക​ളി​ലേ​ക്ക്​ എ​ത്തു​ക​യും അ​വ കു​റ​ഞ്ഞ വി​ല​ക്ക്​ ല​ഭ്യ​മാ​ക്കു​ക​യു​മാ​ണ്​ പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്ന​ത്.

2060ൽ ​കാ​ർ​ബ​ൺ ബ​ഹി​ർ​ഗ​മ​നം പൂ​ജ്യ​ത്തി​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള ബ​ഹ്​​റൈ​ൻ ശ്ര​മ​ങ്ങ​ൾ​ക്ക്​ പി​ന്തു​ണ ന​ൽ​കു​ക​യാ​ണ്​ ബി​യോ​ൺ ക​മ്പ​നി ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain News
News Summary - Bion Company to set up Sustainable Innovation Center
Next Story