ബി.കെ.എസ്-ഡി.സി അന്താരാഷ്ട്ര പുസ്തകമേള മുന്നേറുന്നു
text_fieldsമനാമ: ബഹ്റൈൻ കേരളീയ സമാജവും ഡി.സി ബുക്സും സംയുക്തമായി സംഘടിപ്പിക്കുന്ന ബി.കെ.എസ്-ഡി.സി അന്താരാഷ്ട്ര പുസ്തകമേളയിൽ വൻ ജനസാന്നിധ്യം. പുസ്തകചർച്ചകളും കലാപരിപാടികളുമായി മികവുറ്റ രീതിയിലാണ് മേള മുന്നോട്ടുപോകുന്നത്.
കഴിഞ്ഞദിവസം നടന്ന പുസ്തകചർച്ചയിൽ പുതിയ തലമുറയിലെ ശ്രദ്ധേയനായ എഴുത്തുകാരൻ ലിജീഷ് കുമാർ സാഹിത്യ കുതുകികളുമായി സംവദിച്ചു. വരും ദിവസങ്ങളിൽ ചലച്ചിത്ര താരവും അവതാരകയുമായ അശ്വതി ശ്രീകാന്ത്, സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയയായ ഡോ. സൗമ്യ സരിൻ, കഥാകൃത്ത് അനന്ത പത്മനാഭൻ എന്നിവർ അതിഥികളായെത്തും. മലയാളം പാഠശാലയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് കഥ പറയാനും കഥ കേൾക്കാനുമായി ‘ഒരിടത്തൊരിടത്തൊരിടത്ത്...’ എന്ന കഥാവേദി, വിവിധ കലാപരിപാടികൾ, ചിത്രകലാ പ്രദർശനം, ഫോട്ടോഗ്രഫി പ്രദർശനം, ഭാഷാ മത്സരങ്ങൾ, സ്പോട്ട് ക്വിസ്, ഫുഡ് സ്റ്റാളുകൾ എന്നിവയും പുസ്തകമേളയുടെ ഭാഗമായി എല്ലാ ദിവസവും നടക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.