ബി.കെ.എസ് ജി.സി.സി കലോത്സവം: മത്സരങ്ങൾക്ക് തുടക്കമായി
text_fieldsകേരളീയ സമാജം സംഘടിപ്പിക്കുന്ന ബി.കെ.എസ് ജി.സി.സി കലോത്സവത്തിൽ പെയിന്റിങ് മത്സരത്തിൽനിന്ന്
മനാമ: കുട്ടികളുടെ കലാഭിരുചികൾ മനസ്സിലാക്കാനും മികച്ച പ്രതിഭകളെ കണ്ടെത്തുന്നതിനുമായി ബഹ്റൈൻ കേരളീയ സമാജം സംഘടിപ്പിക്കുന്ന ബി.കെ.എസ് ജി.സി.സി കലോത്സവത്തിന് പെയിന്റിങ് മത്സരത്തോടെ തുടക്കമായി. സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടന്ന ആദ്യ മത്സരത്തിൽ നൂറോളം കുട്ടികൾ പങ്കെടുത്തു.
നൂറിലധികം വ്യക്തിഗത ഇനങ്ങളും അറുപതോളം ഗ്രൂപ്പിനങ്ങളും ഉൾക്കൊള്ളിച്ചിട്ടുള്ള കലോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം 31 ന് വൈകീട്ട് ഏഴിന് നടക്കുമെന്ന് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗീസ് കാരക്കലും അറിയിച്ചു .
ഏഷ്യയിലെതന്നെ കുട്ടികളുടെ ഏറ്റവും വലിയ കലാമാമാങ്കമായ സംസ്ഥാന സ്കൂൾ യുവജനോത്സവ മാതൃകയിൽ പ്രവാസ ലോകത്തു നടത്തുന്ന ശ്രദ്ധേയമായ മത്സരമായി മാറിക്കഴിഞ്ഞ കലോത്സവത്തിൽ കേരളത്തിൽ നിന്നടക്കമുള്ള പ്രമുഖരാണ് വിധികർത്താക്കളായി എത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക് ജനറൽ കൺവീനർ ബിറ്റോ പാലമറ്റത്തിനെ 37789495 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.