ബി.കെ.എസ് ശ്രാവണം 2023; ഘോഷയാത്ര മത്സരത്തിൽ ഒന്നാം സമ്മാനം വോയ്സ് ഓഫ് ആലപ്പിക്ക്
text_fieldsശ്രാവണം 2023 ഘോഷയാത്ര മത്സരത്തിൽ വോയ്സ് ഓഫ് ആലപ്പിയുടെ ഘോഷയാത്ര
മനാമ: ബഹ്റൈൻ കേരളീയ സമാജത്തിൽ ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ ശ്രാവണം 2023 ഘോഷയാത്ര മത്സരത്തിൽ ബഹ്റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്മയായ വോയ്സ് ഓഫ് ആലപ്പി ഒന്നാം സമ്മാനം നേടി. ഏറ്റവും നല്ല ഘോഷയാത്രക്ക് പുറമെ
നല്ല ആശയം, നല്ല േഫ്ലാട്ട്, ഏറ്റവും നല്ല മാവേലി, പെർഫോമർ എന്നീ ഇനങ്ങളിലും വോയ്സ് ഓഫ് ആലപ്പി സമ്മാനാർഹരായി. മികച്ച മാവേലിയായി വോയ്സ് ഓഫ് ആലപ്പിയുടെ ഹമദ് ടൗൺ ഏരിയ പ്രസിഡൻറ് അനൂപ് ശശികുമാറും പെർഫോമറായി ലാടവൈദ്യന്റെ വേഷം ചെയ്ത വോയ്സ് ഓഫ് ആലപ്പി ഗുദൈബിയ ഏരിയ ജോയന്റ് സെക്രട്ടറി ഹരിദാസ് മാവേലിക്കരയും തിരഞ്ഞെടുക്കപ്പെട്ടു.
വോയ്സ് ഓഫ് ആലപ്പിയുടെ കലാകാരന്മാരുടെ കൂട്ടായ്മയായ അരങ്ങ് ആലപ്പിയുടെ നേതൃത്വത്തിലുള്ള വഞ്ചിപ്പാട്ട്, ലേഡീസ് വിങ് സെക്രട്ടറി രശ്മി അനൂപിന്റെ നേതൃത്വത്തിൽ അരങ്ങേറിയ തിരുവാതിരക്കളി, കൊയ്ത്തുപാട്ട്, സുമൻ സഫറുള്ളയുടെയും സംഘത്തിന്റെയും ഡാൻസ്, ആലപ്പുഴയുടെ പ്രധാനപ്പെട്ട വിവിധ പ്രദേശങ്ങളുടെ ചിത്രങ്ങളുള്ള പ്ലക്കാർഡുകൾ, മിഴാവ്, കയർ വ്യവസായവും ഉത്സവവും പ്രതിനിധാനം ചെയ്യുന്ന േഫ്ലാട്ട്, ലൈറ്റ് ഹൗസ് ആലപ്പുഴയുടെ പരിച്ഛേദമായ നിരവധി വേഷങ്ങൾ തുടങ്ങി ഇരുന്നൂറിലധികം കലാകാരന്മാരും കലാകാരികളും കുട്ടികളുമാണ് ഘോഷയാത്രയിൽ അണിനിരന്നത്.
വോയ്സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിൻ സലിം, ജനറൽ സെക്രട്ടറി ധനേഷ് മുരളി, ട്രഷറർ ഗിരീഷ് കുമാർ ജി, ഘോഷയാത്ര കൺവീനർ ജഗദീഷ് ശിവൻ, ശിവാനന്ദൻ നാണു എന്നിവർ നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.