ബി.കെ.എസ്.എഫ് ഈദ് നൈറ്റ്: കലാകാരന്മാരെ സ്വീകരിച്ചു
text_fieldsമനാമ: ബഹ്റൈനിലെ ജീവകാരുണ്യ, സാമൂഹിക കൂട്ടായ്മയായ ബഹ്റൈൻ കേരള സോഷ്യൽ ഫോറം (ബി.കെ.എസ്.എഫ്) പെരുന്നാൾ ദിനത്തിൽ സംഘടിപ്പിക്കുന്ന സംഗീതപരിപാടി ഈദ് നൈറ്റ് 2024ൽ പങ്കെടുക്കുന്ന കലാകാരന്മാർ ബഹ്റൈനിലെത്തി. പെരുന്നാൾ അറിയിപ്പ് വരുമ്പോഴേക്കും പരിപാടി നടത്താനുള്ള അവസാനവട്ട ഒരുക്കങ്ങളും സജ്ജമായതായി സംഘാടകർ അറിയിച്ചു. ആദ്യ ഈദ് ദിനത്തിൽ ഇന്ത്യൻ ക്ലബ് ഗ്രൗണ്ടിൽ രാത്രി ഏഴുമുതലാണ് പരിപാടി.
കലാകാരന്മാരായ സലിം കൊടത്തൂർ, മകൾ ഹന്നാ സലിം, നിസാം തളിപറമ്പ്, സിഫ്രാൻ നിസാം, മെഹ്റു നിസാം, മഹ്റിഫാ നൂരി നിസാം തുടങ്ങിയ എല്ലാവരെയും സംഘാടകർ വിമാനത്താവളത്തിൽ സ്വീകരിച്ചു. സുബി ഹോംസുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. ഭാരവാഹികളായ ഹാരിസ് പഴയങ്ങാടി, നജീബ് കടലായി, അനസ് റഹിം, മജീദ് തണൽ, ജ്യോതിഷ് പണിക്കർ, അൻവർ കണ്ണൂർ എന്നിവർ കലാകാരന്മാരെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിച്ചേർന്നു.
ബി.കെ.എസ്.എഫിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ശക്തി പകരുവാൻ വേണ്ടിയുള്ള വിഭവ സമാഹരണ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.