Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബി.​കെ.​എ​സ്.​എ​ഫ്...

ബി.​കെ.​എ​സ്.​എ​ഫ് ഈ​ദ് നൈ​റ്റ് ഈ​ദ് ദി​ന​ത്തി​ൽ

text_fields
bookmark_border
press meet
cancel
camera_alt

ബി.​കെ.​എ​സ്.​എ​ഫ് ഈ​ദ് നൈ​റ്റ് സം​ബ​ന്ധി​ച്ച് ഭാ​ര​വാ​ഹി​ക​ൾ ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​നം

മ​നാ​മ: ബ​ഹ്‌​റൈ​ൻ സാ​മൂ​ഹി​ക സം​ഘ​ട​ന നേ​താ​ക്ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ബ​ഹ്‌​റൈ​ൻ കേ​ര​ള സോ​ഷ്യ​ൽ ഫോ​റം നേ​തൃ​ത്വ​ത്തി​ൽ ബി.​കെ.​എ​സ്.​എ​ഫ് ഈ​ദ് നൈ​റ്റ് 2024 എ​ന്ന പേ​രി​ൽ ഈ​ദ് ആ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു. ആ​ദ്യ ഈ​ദ് ദി​ന​ത്തി​ൽ ഇ​ന്ത്യ​ൻ ക്ല​ബ് ഗ്രൗ​ണ്ടി​ൽ രാ​ത്രി ഏ​ഴു​മു​ത​ലാ​ണ് പ​രി​പാ​ടി. ബി.​കെ.​എ​സ്.​എ​ഫി​ന്‍റെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യു​ള്ള വി​ഭ​വ​സ​മാ​ഹ​ര​ണ ഭാ​ഗ​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് ഈ​ദ് നൈ​റ്റ് സ്വാ​ഗ​ത​സം​ഘ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ബ​ഹ്‌​റൈ​ൻ പ്ര​വാ​സ​ലോ​ക​ത്ത് ചു​രു​ങ്ങി​യ വ​ർ​ഷ​ങ്ങ​ൾ​ക്ക് കൊ​ണ്ട് മി​ക​ച്ച ജീ​വ​കാ​ര്യ​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഇ​ട​പെ​ട​ലും ന​ട​ത്തി മു​ന്നോ​ട്ട് പോ​കു​ന്ന ബി.​കെ.​എ​സ്.​എ​ഫി​ന് ബ​ഹ്‌​റൈ​ൻ ഭ​ര​ണ​കൂ​ട​ത്തി​ൽ നി​ന്ന​ട​ക്കം മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള ബ​ഹു​മ​തി​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്.

സ​ലിം കൊ​ട​ത്തൂ​ർ, മ​ക​ൾ ഹ​ന്നാ സ​ലിം, നി​സാം ത​ളി​പ്പ​റ​മ്പ്, സി​ഫ്രാ​ൻ നി​സാം, മെ​ഹ്‌​റു നി​സാം, മ​ഹ്റി​ഫാ നൂ​രി നി​സാം തു​ട​ങ്ങി പ്ര​ശ​സ്ത ഗാ​യ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റു​ക. സു​ബി ഹോം​സു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​രി​പാ​ടി. വി​ജ​യ​ത്തി​നു​വേ​ണ്ടി 60 അം​ഗ ക​മ്മി​റ്റി​യും പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു. മ​നാ​മ കെ ​സി​റ്റി​യി​ൽ ന​ട​ന്ന വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ഭാ​ര​വാ​ഹി​ക​ളാ​യ ഹാ​രി​സ് പ​ഴ​യ​ങ്ങാ​ടി, ന​ജീ​ബ് ക​ട​ലാ​യി, അ​ന​സ് റ​ഹിം, മ​ജീ​ദ് ത​ണ​ൽ, ജ്യോ​തി​ഷ് പ​ണി​ക്ക​ർ, അ​ൻ​വ​ർ ക​ണ്ണൂ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsRamadan 2024
News Summary - BKSF Eid Night On Eid Day
Next Story