കോവിഡ് കാലത്ത് സേവനം ചെയ്തവരെ ബി.കെ.എസ്.എഫ് ആദരിച്ചു
text_fieldsമനാമ: ബഹ്റൈൻ ദേശീയദിന സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കോവിഡ് കാലത്ത് നിസ്വാർഥ സേവനം ചെയ്തവരെ ബഹ്റൈൻ കേരള സോഷ്യൽ ഫോറം (ബി.കെ.എസ്.എഫ്) ആദരിച്ചു. മഹാമാരിയിൽ മരിച്ചവരുടെ മൃതദേഹങ്ങൾ സംസ്കരിക്കാനും മറ്റും സഹായങ്ങൾ നൽകിയ ഡോ. താജുദ്ദീൻ ബംഗ്ലാവുംപറമ്പിൽ, ഹസ്സൻ അലി സാലാഹ് അലാജി, അബ്ദുൽ ഖാദർ ഷറഫുദ്ദീൻ, നാരായൺ റാണ ഭട്ട്, അബ്ദുൽ അസീസ് ഹസൻ റാഷിദ്, റോബിൻസൺ സെൽവരാജ്, ശിവജി രാം ഗുജ്ജാർ, വസന്ത് കെ. ഇലനവർ എന്നിവരെയാണ് ആദരിച്ചത്. മനാമ കെ. സിറ്റി ബിസിനസ് സെൻററിൽ നടന്ന ദേശീയദിനാഘോഷ സംഗമം പാർലമെൻറ് അംഗം ഡോ. മസൂമ അബ്ദുൽ റഹീം ഉദ്ഘാടനം ചെയ്തു.
ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവി ശങ്കർ ശുക്ല, ബഹ്റൈൻ ബിസിനസ് വുമൺ സൊസൈറ്റി പ്രസിഡൻറ് അഹ്ലം ജനാഹി എന്നിവർ മുഖ്യാതിഥികളായിരുന്നു. ഘോഷയാത്രയോടെ തുടങ്ങിയ ചടങ്ങിൽ ബി.കെ.എസ്.എഫ് രക്ഷാധികാരി ബഷീർ അമ്പലായി അധ്യക്ഷത വഹിച്ചു. പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂർ മുഖ്യപ്രഭാഷണം നടത്തി. കൺവീനർ ഹാരിസ് പഴയങ്ങാടി സ്വാഗതവും ഉപദേശക സമിതി അംഗം നജീബ് കടലായി നന്ദിയും പറഞ്ഞു. പരിപാടിയുടെ മുഖ്യ പ്രായോജകർ ഷിഫ അൽജസീറ മെഡിക്കൽ സെൻററായിരുന്നു. അവതാരകനായ മാസിൽ ചടങ്ങ് നിയന്ത്രിച്ചു.
ബി.കെ.എസ്.എഫ് ഭാരവാഹികളായ അൻവർ കണ്ണൂർ, മൻസൂർ, മനോജ് വടകര, കാസിം പാടത്തകായിൽ, സലീം നമ്പ്ര, ലത്തീഫ് മരക്കാട്ട്, കെ.വി. അജീഷ്, നുബിൻ ആലപ്പുഴ, മണിക്കുട്ടൻ, സുഭാഷ് തോമസ്, മുസ്തഫ അസീൽ, നൗഷാദ് പൂനൂർ, സത്യൻ പേരാമ്പ്ര, നജീബ് കണ്ണൂർ, ഷിബു ചെറുതുരുത്തി, മുനീർ, അൻവർ ശൂരനാട്, ജിതിൻ മണിക്കുട്ടൻ, സലീന റാഫി, ഷക്കീബ് കെ. സിറ്റി എന്നിവർ നേതൃത്വം നൽകി. ദേശീയദിനാഘോഷങ്ങളുടെ ഭാഗമായ ബി.കെ.എസ്.എഫ് കൂട്ടായ്മയിലെ അംഗങ്ങളുടെ കുട്ടികൾ വിവിധ ദേശഭക്തിഗാനങ്ങളും നൃത്തവും അവതരിപ്പിച്ചു. തൈക്വാൻഡോ മാസ്റ്റർ ഫൈസലും ഈജിപ്തുകാരനായ ജമാലും കായികാഭ്യാസ പരിപാടികളും അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.