Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightരക്ഷയില്ലെങ്കിൽ...

രക്ഷയില്ലെങ്കിൽ വിളിക്കാം; ബി.കെ.എസ്​.എഫ്​ ഹെൽപ്​ലൈൻ ടീം ഒാടിയെത്തും

text_fields
bookmark_border
രക്ഷയില്ലെങ്കിൽ വിളിക്കാം; ബി.കെ.എസ്​.എഫ്​ ഹെൽപ്​ലൈൻ ടീം ഒാടിയെത്തും
cancel

മനാമ: കോവിഡ് 19 രോഗബാധയുടെ സങ്കീർണമായ ഘട്ടത്തിൽ ബഹ്റൈനിലെ പ്രവാസിസമൂഹത്തെ സഹായിക്കുന്നതിനായി ബഹ്റൈൻ കേരള സോഷ്യൽ ഫോറം വാട്​സ്​ആപ്പ്​ കൂട്ടായ്​മയുടെ നേതൃത്വത്തിലുള്ള ബി.കെ.എസ്​.എഫ്​ ഹെൽപ്​ലൈൻ ടീം രംഗത്തെത്തി.

വാണിജ്യ സ്​ഥാപനങ്ങൾ അടച്ചിടുന്ന മാർച്ച് 26 മുതൽ ഏപ്രിൽ ഒമ്പത്​ വരെയുളള കാലയളവിലെ പ്രയാസങ്ങൾ കണക്കിലെടുത്താണ്​ ഹെൽപ്​ലൈൻ പ്രവർത്തനം. അടിയന്തിര ഘട്ടങ്ങളിൽ ഭക്ഷണം, യാത്രാ സംവിധാനം, താമസം എന്നിവയാണ്​ ഹെൽപ്​ലൈൻ ഒരുക്കുക.

പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂർ, ബഷീർ അമ്പലായി എന്നിവർ രക്ഷാധികാരികളും ചെമ്പൻ ജലാൽ, അബ്രഹാം ജോൺ, നാസർ മഞ്ചേരി, കെ.ടി സലീം, നജീബ് കടലായി എന്നിവർ ഉപദേശക സമിതി അംഗങ്ങളുമാണ്​.

കൺവീനർ: ഹാരിസ്, ജോ. കൺവീനർ: ലത്തീഫ് മരക്കാട്ട്​, ടീം അംഗങ്ങൾ: അൻവർ ശൂരനാട്, നിസാർ ഉസ്​മാൻ., കാസിം പാടത്തകായിൽ, അൻവർ കണ്ണൂർ, നൗഷാദ് പൂനൂർ, നുബിൻ ആലപ്പുഴ, സൈനുൽ കൊയിലാണ്ടി, ഗംഗൻ, മൂസഹാജി, ആനന്ദ്, അമൽദേവ്, നെജീബ് കണ്ണൂർ, സലിം കണ്ണൂർ, മൻസൂർ കണ്ണൂർ, ഷിബു ചെറുതുരുത്തി. സഹായം അവശ്യമുളളവർ 39682974, 33175531, 39755678, 33040446, 33614955 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsBahrain News
News Summary - BKSF Team at Bahrain-Gulf News
Next Story