രക്തബാങ്ക്;കൂടുതൽ രക്തം നൽകുന്നത് സിക്കിൾ സെൽ രോഗികൾക്ക്
text_fieldsമനാമ: രക്തബാങ്ക് ശേഖരിക്കുന്ന രക്തത്തിൽ പകുതിയും ഉപയോഗിക്കുന്നത് സിക്കിൾ സെൽ രോഗികൾക്കാണെന്ന് സിക്കിൾ സെൽ പേഷ്യന്റ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് സകരിയ കാദിം വ്യക്തമാക്കി. വർഷത്തിൽ 13,000 ത്തോളം പേരാണ് രക്തദാനം നടത്തുന്നത്. എല്ലാ വർഷവും ജൂൺ 14 അന്താരാഷ്ട്ര രക്തദാന ദിനമായി ആചരിക്കുന്ന പശ്ചാത്തലത്തിലാണ് മനുഷ്യ സേവനത്തിന്റെ ഏറ്റവും പ്രധാന മുഖമായി രക്തദാനത്തെ കണക്കാക്കണമെന്ന സന്ദേശം സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ രക്തബാങ്ക് നൽകിയത്.
ജനങ്ങളിൽ രക്തദാന അവബോധം ശക്തിപ്പെടുത്താനും അതുവഴി നിരവധി രോഗികൾക്ക് സഹായകമാവാനും സാധിക്കും. ബഹ്റൈനിൽ ആഴ്ചതോറുമെന്ന തോതിൽ രക്തദാന പരിപാടികൾ നടക്കുന്നുണ്ട്. സ്വദേശികളെ പോലെ തന്നെ പ്രവാസികളും പ്രവാസി സംഘടനകളും നിരവധി രക്തദാന ക്യാമ്പുകളാണ് സംഘടിപ്പിക്കുന്നത്. ആശൂറ പോലുള്ള സന്ദർഭങ്ങളിലാണ് കൂടുതൽ രക്തദാന പരിപാടികൾ നടക്കുക. സിക്കിൾ സെൽ പേഷ്യന്റ് സർവിസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ വർഷന്തോറും 46 രക്തദാന ക്യാമ്പുകൾ നടക്കാറുണ്ട്.
നിരവധി പേരുടെ ജീവൻ രക്ഷിക്കാൻ ഇത് കാരണമാകുന്നുണ്ട്. ഒരു കുപ്പി രക്തം കൊണ്ട് ഒരാളുടെ ജീവൻ രക്ഷിക്കുന്ന സന്ദർഭം വരെയുണ്ടാകാറുണ്ട്. ഓരോ മൂന്നു മാസം കൂടുന്തോറും കൃത്യമായി രക്തം ദാനം ചെയ്യുന്നവരും സമൂഹത്തിലുണ്ട്. ഇത്തരം ആളുകൾക്ക് വലിയ പ്രോത്സാഹനം നൽകേണ്ടത് സാമൂഹിക ബാധ്യതയാണെന്ന് സിക്കിൾ സെൽ പേഷ്യന്റ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് സകരിയ കാദിം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.