ബി.എം.എ ഒന്നാം വാർഷികം
text_fieldsബി.എം.എ സംഘടിപ്പിച്ച ഫിഷിങ് മത്സരത്തിലെ വിജയികൾക്ക് സുനിൽ ചെറിയാൻ, സത്യൻ പേരാമ്പ്ര എന്നിവർ സമ്മാനം നൽകുന്നു
മനാമ: ബഹ്റൈനിലെ മലയാളി ഫിഷിങ് പ്രേമികളുടെ കൂട്ടായ്മയായ ബഹ്റൈൻ മല്ലു ആംേഗ്ലഴ്സ് (ബി.എം.എ) ഒന്നാം വാർഷികവും ഫിഷിങ് മത്സര സമ്മാന വിതരണവും നടത്തി. വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം സാമൂഹിക പ്രവർത്തകനും ഫോട്ടോഗ്രാഫറുമായ സത്യൻ പേരാമ്പ്ര നിർവഹിച്ചു. കായികാധ്യാപകനും സാമൂഹിക പ്രവർത്തകനുമായ സുനിൽ ചെറിയാൻ വിശിഷ്ടാതിഥിയായി. ഒരുമാസം നീണ്ടുനിന്ന ഫിഷിങ് മത്സരത്തിൽ കെ. ശ്രീജിത്ത് ഒന്നാം സ്ഥാനവും കെ.എം. ജിഷാം രണ്ടാം സ്ഥാനവും നാസർ ടെക്സിം മൂന്നാം സ്ഥാനവും നേടി. ബി.എം.എയുടെ നേതൃത്വത്തിൽ ബീച്ച് ക്ലീനിങ്, മെഡിക്കൽ ക്യാമ്പ്, രക്തദാന ക്യാമ്പ് തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കുമെന്ന് കോഒാഡിനേറ്റർ അരുൺ കുമാർ അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.