ബി.എം.ബി.എഫ് ഹെൽപ് ആൻഡ് ഡ്രിങ് 2023 സമാപനം 29ന്
text_fieldsമനാമ: ബി.എം.ബി.എഫ് ഹെൽപ് ആൻഡ് ഡ്രിങ് 2023 സമാപനം ആയിരത്തോളം തൊഴിലാളികൾ ജോലി ചെയ്യുന്ന തൂബ്ലി സിബാർക്കോ ജോലിയിടത്തിൽ 29ന് രാവിലെ ഒമ്പതിന് നടക്കും. ബഹ്റൈൻ പാർലമെന്റ് രണ്ടാം ഉപാധ്യക്ഷൻ അഹമ്മദ് അബ്ദുൽ വാഹിദ് ഖറാത്ത സമാപന ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ ക്യാപിറ്റൽ ഗവർണറേറ്റ് ഡയറക്ടറേറ്റ് ഇൻഫർമേഷൻ ആൻഡ് ഫോളോ അപ് മേധാവി യൂസഫ് യാക്കൂബ് ലോറി അധ്യക്ഷത വഹിക്കും. വൺ ബഹ്റൈൻ മേധാവി ആന്റണി പൗലോസിന്റെ നേതൃത്വത്തിൽ വിവിധ രാജ്യങ്ങളിലെ സേവന കൂട്ടായ്മകളും സമാപനത്തിൽ പങ്കുചേരും. തൊഴിലാളികൾക്ക് ആശ്വാസമായി മലയാളി ബിസിനസ് ഫോറം നടപ്പിൽവരുത്തിയ പദ്ധതി വിവിധ മന്ത്രാലയങ്ങളിലും സ്വദേശി വിദേശികളിലും പ്രശംസക്ക് വിധേയമായിട്ടുണ്ട്. ബി.എം.ബി.എഫ് ഹെൽപ് & ഡ്രിങ് 2023 ഈ വർഷം 77 ദിവസങ്ങൾ പൂർത്തീകരിക്കുന്നതോടുകൂടിയാണ് വെള്ളിയാഴ്ച സമാപനം കുറിക്കുന്നത്. ബഹ്റൈൻ കേരള സോഷ്യൽ ഫോറം ഭാരവാഹികളും വളന്റിയേഴ്സും വിതരണത്തിൽ പങ്കെടുക്കുമെന്ന് ബഹ്റൈൻ മലയാളി ബിസിനസ് ഫോറം ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.