തൊഴിലാളികൾക്കായി ബി.എം.സി ഗ്രാൻഡ് ഇഫ്താർ
text_fieldsമനാമ: ബി.എം.സി താഴ്ന്ന വരുമാനക്കാരായ തൊഴിലാളികൾക്കായി സംഘടിപ്പിച്ച സമൂഹ നോമ്പുതുറ വേറിട്ട അനുഭവമായി. ബി.എം.സിയുടെ രണ്ട് ഹാളുകളിലും കോമ്പൗണ്ടിലുമായി സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ വിവിധ തൊഴിലിടങ്ങളിൽനിന്നുള്ള 800ലധികം തൊഴിലാളികളാണ് പങ്കെടുത്തത്.
ഇഫ്താർ കമ്മിറ്റി ചെയർമാനായ സയ്യിദ് ഹനീഫ സ്വാഗതം ആശംസിച്ചു. മീഡിയസിറ്റി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് അധ്യക്ഷതവഹിച്ചു. ഇന്ത്യൻ എംബസി ഡിഫൻസ് അറ്റാഷെ ക്യാപ്റ്റൻ സന്ദീപ് സിങ് മുഖ്യാതിഥിയായിരുന്നു.
മതസൗഹാർദ സമ്മേളനത്തിൽ സഈദ് റമദാൻ നദ് വി, വിജയ് മുക്കിയ, ഫാ. ഡേവിഡ് ദിലീപ് സൺ എന്നിവർ പ്രഭാഷണം നടത്തി. വിശിഷ്ട അതിഥികളായി പങ്കെടുത്ത ബഹ്റൈൻ പാർലമെന്റ് അംഗങ്ങളായ ഹസ്സൻ ഈദ് ബുക്കമാസ്, മുഹമ്മദ് ജനാഹീ തുടങ്ങി നിരവധി പേർ ആശംസകൾ നേർന്നു.
ജനറൽ കൺവീനർ അൻവർ നിലമ്പൂർ നന്ദി പ്രകാശിപ്പിച്ചു. ചടങ്ങുകൾ രാജേഷ് പെരുങ്കുഴി നിയന്ത്രിച്ചു. ലൈഫ് ഓഫ് കെയറിങ്, സിസ്റ്റേഴ്സ് നെറ്റ് വർക്ക്, ടഗ് ഓഫ് വാർ അസോസിയേഷൻ, ലൈറ്റ് ഓഫ് കൈൻഡ്നസ് പ്രവർത്തകർക്കൊപ്പം ഇഫ്താർ കമ്മിറ്റി അംഗങ്ങൾ, ബി.എം.സി സപ്പോർട്ടേഴ്സ് ഗ്രൂപ് എന്നിവ സമൂഹ നോമ്പുതുറ വിജയമാക്കാൻ പ്രവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.