ശ്രദ്ധേയമായി തൊഴിലാളികൾക്കായി ബി.എം.സി ഓണസദ്യ
text_fieldsമനാമ: 1100ലേറെ തൊഴിലാളികൾക്ക് വിരുന്നൊരുക്കിയ ബി.എം.സി ചാരിറ്റി ഓണസദ്യ ശ്രദ്ധേയമായി. വിവിധ ലേബർ ക്യാമ്പുകളിൽനിന്നായി എത്തിയ തൊഴിലാളികൾ ജാതിമത വർണ വർഗഭേദമെന്യേ ഒന്നിച്ചിരുന്ന് ഓണസദ്യ കഴിച്ച് ഓണസങ്കൽപങ്ങൾക്ക് മാതൃകയായി.
ബഹ്റൈൻ പാർലമെന്റ് അംഗമായ ഡോ. ഹസ്സൻ ബൊക്കാമസ് മുഖ്യാതിഥിയും ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവിശങ്കർ ശുക്ല വിശിഷ്ടാതിഥിയുമായിരുന്നു. ബി.എം.സി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ശ്രാവണ മഹോത്സവം 2023 ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ മോനി ഒടിക്കണ്ടത്തിൽ, വൈസ് ചെയർമാൻ സുധീർ തിരുനിലത്ത്, മുൻ ഇന്ത്യൻ സ്കൂൾ ചെയർമാൻ എബ്രഹാം ജോൺ, ശ്രാവണ മഹോത്സവം ജനറൽ കൺവീനർ അൻവർ നിലമ്പൂർ, ഹരീഷ് നായർ, ബഷീർ അമ്പലായി, സയ്യിദ് ഹനീഫ, ചാരിറ്റി ഓണസദ്യ മുഖ്യ കോഡിനേറ്റർ അമൽദേവ് എന്നിവരും പങ്കെടുത്തു.
വിശിഷ്ടാതിഥി രവിശങ്കർ ശുക്ല ബി.എം.സി മാനേജിങ് ഡയറക്ടർ ഫ്രാൻസിസ് കൈതാരത്ത് സംഘാടക സമിതി അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ മുഖ്യാതിഥി ഹസ്സൻ ബൊക്കാമസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. നിറഞ്ഞ സദസ്സിൽ കരഘോഷങ്ങളുടെ ആവേശത്തിൽ സംഗീത, നൃത്ത പരിപാടികൾ നടന്നു.
ഓണപ്പന്തലിൽ ഡോ. ഹസ്സൻ ബൊക്കാമസ്, ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവിശങ്കർ ശുക്ല തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങൾ സാധാരണക്കാരായ തൊഴിലാളികൾക്കൊപ്പമിരുന്ന് വിഭവസമൃദ്ധമായ ഓണസദ്യ കഴിച്ചു. ഡോ. ഹസ്സൻ ബോക്കാമസിന് ഫ്രാൻസിസ് കൈതാരത്തും വിശിഷ്ടാതിഥിക്ക് മോനി ഒടിക്കണ്ടത്തിലും മെമന്റോ നൽകി ആദരിച്ചു. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി തൊഴിലാളികൾക്കായി മനോഹരമായ ഗാനം ആലപിച്ചു.
വടംവലി കൂട്ടായ്മയായ ടഗ് ഓഫ് വാർ ടീം അംഗങ്ങളാണ് ഓണസദ്യക്കായി മികച്ച പിന്തുണയുമായി ഓണപ്പന്തലിൽ അണിനിരന്നത്.ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ, അഡ്വ. മാധവൻ കല്ലത്ത്, ഇ.വി. രാജീവൻ, അജിത് കുമാർ, അജി പി. ജോയ്, ജ്യോതിഷ് പണിക്കർ, ജയേഷ് കുറുപ്പ്, രാമത്ത് ഹരിദാസ്, വിഷ്ണു, ബിനു ക്രിസ്റ്റി, സുനിൽ ബാബു തുടങ്ങിയവർ സംസാരിച്ചു. ജവാദ് പാഷ, രാജേഷ് പെരുങ്കുഴി, സന്ധ്യ, സോണിയ എന്നിവർ അവതാരകരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.