Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബി.​എം.​സി ശ്രാ​വ​ണ...

ബി.​എം.​സി ശ്രാ​വ​ണ മ​ഹോ​ത്സ​വം സം​ഘാ​ട​ക സ​മി​തി രൂ​പ​വ​ത്ക​രി​ച്ചു

text_fields
bookmark_border
ബി.​എം.​സി ശ്രാ​വ​ണ മ​ഹോ​ത്സ​വം സം​ഘാ​ട​ക സ​മി​തി രൂ​പ​വ​ത്ക​രി​ച്ചു
cancel
camera_alt

ബി.​എം.​സി ശ്രാ​വ​ണ മ​ഹോ​ത്സ​വം സം​ഘാ​ട​ക സ​മി​തി രൂ​പ​വ​ത്ക​ര​ണം

മ​നാ​മ: ബി.​എം.​സി സം​ഘ​ടി​പ്പി​ക്കു​ന്ന 30 ദി​വ​സം നീ​ളു​ന്ന ശ്രാ​വ​ണ മ​ഹോ​ത്സ​വം 2024 ന് ​ആ​ഗ​സ്റ്റ് 29ന് ​വൈ​കീ​ട്ട് കൊ​ടി​യേ​റ്റ​ത്തോ​ടെ തു​ട​ങ്ങു​മെ​ന്ന് ചെ​യ​ർ​മാ​നും മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റു​മാ​യ ഫ്രാ​ൻ​സി​സ് കൈ​ത​രാ​ത്ത് അ​റി​യി​ച്ചു. പ​രി​പാ​ടി​ക​ളു​ടെ ന​ട​ത്തി​പ്പി​ന് ഇ.​വി. രാ​ജീ​വ​ൻ ചെ​യ​ർ​മാ​നും രാ​ജേ​ഷ് പെ​രു​ങ്കു​ഴി ജ​ന​റ​ൽ ക​ൺ​വീ​ന​റു​മാ​യി 75 അം​ഗ സം​ഘാ​ട​ക സ​മി​തി രൂ​പ​വ​ത്ക​രി​ച്ചു. ക​മ്മി​റ്റി​യി​ൽ മോ​നി ഒ​ടി​ക്ക​ണ്ട​ത്തി​ൽ, സ​യ​ദ് ഹ​നീ​ഫ, അ​ൻ​വ​ർ നി​ലം​ബൂ​ർ തു​ട​ങ്ങി​യ​വ​ർ വൈ​സ് ചെ​യ​ർ​മാ​ന്മാ​രും റി​ജോ​യ് അ​സി​സ്റ്റ​ന്റ് ജ​ന​റ​ൽ ക​ൺ​വീ​ന​റു​മാ​യി പ്ര​വ​ർ​ത്തി​ക്കും.

ബി.​എം.​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ശ്രാ​വ​ണ മ​ഹോ​ത്സ​വം 2024 ലോ​ഗോ പ്ര​കാ​ശ​ന​വും ന​ട​ന്നു. ച​ട​ങ്ങി​ൽ ബി.​എം.​സി ചെ​യ​ർ​മാ​നും മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റു​മാ​യ ഫ്രാ​ൻ​സി​സ് കൈ​താ​ര​ത്ത് സ്വാ​ഗ​തം ആ​ശം​സി​ച്ചു. ശ്രാ​വ​ണ മ​ഹോ​ത്സ​വം 2024 -നോ​ട​നു​ബ​ന്ധി​ച്ച് മു​ൻ വ​ർ​ഷ​ങ്ങ​ളി​ലെ​പോ​ലെ ആ​യി​ര​ത്തി​ല​ധി​കം തൊ​ഴി​ലാ​ളി​ക​ൾ​ക്ക്, സൗ​ജ​ന്യ​മാ​യി ഓ​ണ​സ​ദ്യ ന​ൽ​കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സാ​ധാ​ര​ണ ന​ട​ത്താ​റു​ള്ള ഓ​ണ​പ്പു​ട​വ മ​ത്സ​രം, ഓ​ണ​പ്പാ​ട്ട് മ​ത്സ​രം, പൂ​ക്ക​ള മ​ത്സ​രം, പാ​യ​സ മ​ത്സ​രം, തി​രു​വാ​തി​ര മ​ത്സ​രം, വ​ടം​വ​ലി എ​ന്നി​വ കൂ​ടാ​തെ മ​ല​യാ​ളി മ​ങ്ക, ക​പ്പി​ൾ ഡാ​ൻ​സ്, മി​മി​ക്രി ആ​ൻ​ഡ് മോ​ണോ ആ​ക്ട് എ​ന്നീ മ​ത്സ​ര​ങ്ങ​ളും ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് പ്രോ​ഗ്രാം ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഇ.​വി. രാ​ജീ​വ​ൻ അ​റി​യി​ച്ചു. അ​ശ്വി​ൻ ര​വീ​ന്ദ്ര​ൻ ഓ​ണ​പ്പാ​ട്ട്, ദീ​പ്തി റി​ജോ​യ് -പാ​യ​സം, സു​ധീ​ർ സി. ​ഓ​ണ​പ്പു​ട​വ, ജ്യോ​തി​ഷ് പ​ണി​ക്ക​ർ -അ​ത്ത​പ്പൂ​ക്ക​ളം, ഷാ​ജി അ​റ​ക്ക​ൽ -ട​ഗ് ഓ​ഫ് വാ​ർ, അ​ശ്വി​നി -മ​ല​യാ​ളി മ​ങ്ക, അ​ജി പി.​ജോ​യ് -മി​മി​ക്രി ആ​ൻ​ഡ് മോ​ണോ ആ​ക്ട്, തോ​മ​സ് ഫി​ലി​പ്പ് -തി​രു​വാ​തി​ര,

സു​മി ഷ​മീ​ർ -ക​പ്പി​ൾ ഡാ​ൻ​സ്, ജേ​ക്ക​ബ് തേ​ക്കു​തോ​ട് -ഫു​ഡ് ഫെ​സ്റ്റി​വ​ൽ, എ​ന്നി​വ​രാ​ണ് സം​ഘാ​ട​ക​സ​മി​തി​യി​ലെ മ​റ്റു ക​ൺ​വീ​ന​ർ​മാ​ർ. റി​ജോ മാ​ത്യു ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കാ​യി 36617657, 36330921, എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain News
News Summary - BMC Shravana Mahatsavam Organizing Committee formed
Next Story