ബി.എം.സി ശ്രാവണ മഹോത്സവം; തൊഴിലാളികൾക്കായി ഓണസദ്യ നടത്തി
text_fieldsമനാമ: ബി.എം.സിയുടെ 30 ദിവസം നീണ്ട ഓണാഘോഷ പരിപാടിയായ ശ്രാവണ മഹോത്സവം 2024ന്റെ ഭാഗമായി കാപിറ്റൽ ഗവർണറേറ്റുമായി സഹകരിച്ച് വിവിധ ലേബർ ക്യാമ്പുകളിൽനിന്നുള്ള താഴ്ന്ന വരുമാനക്കാരായ ആയിരത്തിലധികം തൊഴിലാളികൾക്കുവേണ്ടി ഓണസദ്യയൊരുക്കി.
ഓണാഘോഷ പരിപാടിയിൽ കാപിറ്റൽ ഗവർണറേറ്റ് ഇൻഫർമേഷൻ ആൻഡ് ഫോളോ അപ് ഡയറക്ടർ യൂസഫ് യാക്കൂബ് ലോറി മുഖ്യാതിഥിയായി പങ്കെടുത്തു. പൊതുസമ്മേളനത്തിൽ ശ്രാവണ മഹോത്സവം 2024 കമ്മിറ്റി ചെയർമാൻ ഇ.വി. രാജീവൻ സ്വാഗതം ആശംസിച്ചു.
ബി.എം.സി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് യൂസഫ് യാക്കൂബ് ലോറിക്ക് മെമന്റോ നൽകി ആദരിച്ചു. അവതാരകയായെത്തിയ മദിഹ മുഹമ്മദ് ഹഫീസിനെയും വേദിയിൽ ആദരിച്ചു.
കാൻസർ കെയർ ഗ്രൂപ് പ്രസിഡന്റ് ഡോ. പി.വി. ചെറിയാനെ ഫ്രാൻസിസ് കൈതാരത്ത് ആദരിച്ചു. ബഹ്റൈനിൽ ഡോ.പി.വി. ചെറിയാൻ എത്തിയിട്ട് 45 വർഷം പൂർത്തിയായതിന്റെ ഭാഗമായിട്ടാണ് ആദരവ് നൽകിയത്.
ബി.എം.സി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത്, ശ്രാവണ മഹോത്സവം 2024 കമ്മിറ്റി ചെയർമാൻ ഇ.വി. രാജീവൻ, ജനറൽ കൺവീനർ രാജേഷ് പെരുങ്കുഴി, ഓണസദ്യ കമ്മിറ്റി കൺവീനർ അജി പി. ജോയ്, ജോയന്റ് കൺവീനർമാരായ സലിം നമ്പ്ര വളപ്പിൽ, ജ്യോതിഷ് പണിക്കർ, ഷമീർ സലിം, ഷജിൽ അലക്കൽ, ബി.എം.സി ഓപറേഷൻ ഡയറക്ടർ ഷേർളി ആന്റണി, എക്സിക്യൂട്ടിവ് മാനേജർ ജെമി ജോൺ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് ഓണസദ്യക്കായി നടത്തിയത്.
രാജേഷ് പെരുങ്കുഴി, റിജോ മാത്യു, അജി പി.ജോയി, മോനി ഓടിക്കണ്ടത്തിൽ, അൻവർ നിലമ്പൂർ, സയ്യിദ് ഹനീഫ്, ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഗോപിനാഥ മേനോൻ, ആന്റണി പൗലസ്, ഇന്ത്യൻ ക്ലബ് പ്രതിനിധി അനിൽ, അജിത് നായർ, ഗഫൂർ കൈപ്പമംഗലം, ബഷീർ അമ്പലായി, ഇന്ത്യൻ സ്കൂൾ സെക്രട്ടറി രാജപാണ്ഡ്യൻ.
ഡോ. ബാബു രാമചന്ദ്രൻ, സോമൻ ബേബി, അലക്സ് ബേബി, ബാബു കുഞ്ഞിരാമൻ, ബോബൻ ഇടിക്കുള, വിശ്വകല പ്രസിഡന്റ് സുരേഷ്, രാജൻ, ത്രിവിക്രമൻ, പ്രവാസി വെൽഫെയർ ഫോറം പ്രസിഡന്റ് കമറുദ്ദീൻ, പ്രതിഭ പ്രസിഡന്റ് ബിനു മണ്ണിൽ, സെക്രട്ടറി മിജോഷ്, പ്രകാശ് വടകര, ജയ മേനോൻ തുടങ്ങി നിരവധി പേർ സംസാരിച്ചു.
ബഹ്റൈനിലെ വിദേശികളും സ്വദേശികളും അടക്കം സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖരും തൊഴിലാളികൾക്കൊപ്പം ഓണസദ്യയിൽ പങ്കെടുക്കാനെത്തി. ടഗ് ഓഫ് വാർ, കെ.എൻ.ബി.എ, എൽ.ഒ.സി, സിസ്റ്റേഴ്സ് നെറ്റ് വർക്ക്, കേരള ഗാലക്സി എന്നീ സംഘടനകളിലെ 50ലധികം വളന്റിയർമാരാണ് ഓണസദ്യ വിളമ്പിയത്. പരിപാടിയുടെ ഭാഗമായി അൽഹിലാൽ മെഡിക്കൽ സെന്റർ സൗജന്യ മെഡിക്കൽ ക്യാമ്പും ഒരുക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.